Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒരു പേരില്‍ രണ്ട് വാര്‍ഡുകള്‍ - മുക്കൂട്ടുതറ

Mukkuttuthara
പത്തനംതിട്ട: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ഒരു പേരിലുള്ള പല സ്ഥാനാര്‍ത്ഥികള്‍ എന്ന പോലെ ഒരു പേരില്‍ രണ്ട് വാര്‍ഡുകളുമുണ്ട് - മുക്കൂട്ടുതറ - രണ്ട് ജില്ലകളിലാണ് എന്ന് മാത്രം. പത്തനംതിട്ട ജില്ലയിലും കോട്ടയം ജില്ലയിലും മുക്കൂട്ടു തറ വാര്‍ഡുണ്ട്.
 
മുക്കൂട്ടുതറ  നടുവിലൂടെ ഒഴുകുന്ന ഒരു തോടാണ് മുക്കൂട്ടുതറയെ രണ്ട് വാര്‍ഡുകളാക്കിയത്. കോട്ടയം ജില്ലയിലെ എരുമേലി പഞ്ചായത്തിലെ പതിനാറാം വാര്‍ഡാണ് ഒരു മുക്കൂട്ടുതറ.
 
പട്ടണത്തിന്റെ നടുക്കുള്ള തോട്ടിലെ പാലം കടന്നാല്‍ പത്തനംതിട്ട ജില്ലയിലെ വെച്ചച്ചൂച്ചിറ പഞ്ചായത്തിലെ ആറാം വാര്‍ഡായ മുക്കൂട്ടുതറയിലെത്തും. രണ്ട് വാര്‍ഡുകളിലും ഇടതുപക്ഷത്തിനും വലതു പക്ഷത്തിനുമൊപ്പം എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയും ശക്തമായ പ്രചാരണമാണ് കാഴ്ച വയ്ക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് 28,26,190 വോട്ടര്‍മാര്‍