Select Your Language

Notifications

webdunia
webdunia
webdunia
webdunia

തനിച്ചു താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

Murder

എ കെ ജെ അയ്യര്‍

, ശനി, 28 മെയ് 2022 (19:24 IST)
ആലപ്പുഴ: തനിച്ചു താമസിച്ചിരുന്ന വീട്ടമ്മയായ അറുപത്തഞ്ചുകാരി വയോധികയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. അമ്പലപ്പുഴ ആമയിട നാഗമംഗലം കോളനിയിൽ താമസം സുനീഷ് എന്ന അപ്പു (22) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ ഇരുപത്തഞ്ചാം തീയതി രാത്രിയിൽ സുനീഷിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ ഇവർ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ സ്ത്രീയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സിച്ചിരുന്നത്.

അറസ്റ്റിലായ സുനീഷ് മുമ്പ് മറ്റൊരു വധശ്രമ കേസിലും പ്രതിയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്ത്രീധനത്തിന്റെ പേരില്‍ കൊല ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു