നബിദിനം അഥവാ മൗലിദ് അന-നബി എന്നത്, പ്രവാചകന്‍ മുഹമ്മദ് (സ)യുടെ ജന്മദിനം അനുസ്മരിപ്പിക്കുന്ന ഒരു വിശുദ്ധ ദിനമാണ്, ഹിജ്‌റ കലണ്ടറിലെ റബീഉല്‍-അവ്വല്‍ മാസത്തിലെ 12-ആം ദിവസം എന്ന നിലയില്‍ വിശ്വാസികള്‍ ആഘോഷിക്കുന്നു. ഇത്തവണ സെപ്റ്റംബര്‍ 5ന് തിരുവോണദിനത്തിലാണ് നബിദിനം ആഘോഷിക്കുന്നത്. ഇത്തവണ പ്രവാചകന്റെ 1500 മത്തെ ജന്മവാര്‍ഷിക ദിനമായതിനാല്‍ തന്നെ സംസ്ഥാനവ്യാപകമായി വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്.
നബിദിനാശംസകൾ മലയാളത്തിൽ
നബിയുടെ സന്ദേശങ്ങള്‍ നിങ്ങളുടെ ജീവിതത്തിന് മാര്‍ഗദര്‍ശനമാകട്ടെ - സമാധാനവും സന്തോഷവും കൈവരട്ടെ!
റബീഉല്‍-അവ്വലിലെ ഈ വിശുദ്ധ ദിനത്തില്‍, നിങ്ങളുടെ മനസും ഹൃദയവും ദൈവിക പ്രകാശത്താല്‍ നിറയട്ടെ!
നബിയുടെ ജീവിതം സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പാഠങ്ങള്‍ പകര്‍ന്നു തരട്ടെ. മിലാദ്- ഉന്‍ നബി ആശംസകള്‍!
ഈ നബിദിനത്തില്‍, നിങ്ങളുടെ കുടുംബത്തിലും പ്രിയപ്പെട്ടവരുടേയും ജീവിതം സമാധാനവും സ്‌നേഹവും നിറക്കട്ടെ!
നബിയുടെ കരുണയുടെ സന്ദേശങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ പ്രതിഫലിക്കട്ടെ. മിലാദ്-ഉന്‍ നബി ആശംസകള്‍!
ഈ വിശുദ്ധ മുഹൂര്‍ത്തത്തില്‍, ലോകമെമ്പാടുമുള്ള മുസ്ലിം സമൂഹത്തിന് ഐക്യവും സമാധാനവും കൈവരട്ടെ!
ഈ ദിവസം ദൈവത്തിന്റെ അനുഗ്രഹങ്ങള്‍ നിങ്ങളുടെ ജീവിതം സമ്പന്നമാക്കട്ടെ! നബിദിന ആശംസകള്‍!
നബിയുടെ ഉപദേശങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ശാന്തിയുടെയും സന്തോഷത്തിന്റെയും വെളിച്ചം പകരട്ടെ. നബിദിനം 2025 ആശംസകള്‍!
നബിദിനം - സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും ദിനം; ഈ സന്ദേശം എല്ലാവരേയും പ്രബോധിക്കട്ടെ!