Webdunia - Bharat's app for daily news and videos

Install App

പാർവതിയും ഫഹദും അടക്കമുള്ളവർ ചെയ്തതിൽ തെറ്റില്ലെന്ന് മുഖ്യമന്ത്രി

സ്മൃതി ഇറാനിക്ക് വേണ്ടി രാഷ്ട്രപതിയെ അപമാനിച്ചു, എന്തിനുവേണ്ടിയായിരുന്നുവെന്ന് കേന്ദ്രം വിശദീകരിക്കണം: പിണറായി വിജയൻ

Webdunia
ശനി, 5 മെയ് 2018 (08:30 IST)
ദേശീയ ചലച്ചിത്ര പുരസ്കാര വിതരണം ഇത്തവണ ശ്രദ്ധേയമായത് കടുത്ത പ്രതിഷേധത്താലും ബഹിഷ്കരണത്താലുമാണ്. മലയാളത്തില്‍ നിന്നുള്ള പുരസ്കാര ജേതാക്കള്‍ ഉള്‍പ്പടെ 68 പേരാണ് പുരസ്കാര വിതരണം ബഹിഷ്കരിച്ചത്. രാഷ്ട്രപതി നേരിട്ട് അവാര്‍ഡ് വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ബഹിഷ്കരണം.
 
ഇത്തരം സംഭവങ്ങൾ ഉണ്ടായതിന് കാരണം കേന്ദ്ര സർക്കാരിന്റെ പിടിവാശി ആണെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. പുരസ്‌കാര വിതരണം നടത്താന്‍ മന്ത്രി സ്മൃതി ഇറാനി കൂടി വേണമെന്ന് നിര്‍ബന്ധം പിടിച്ചത് ഫലത്തില്‍ രാഷ്ട്രപതിയെ അപമാനിക്കലായി മാറി. എന്തിനായിരുന്നു ഈ പിടിവാശിയും അസഹിഷ്ണുതയും എന്ന് കേന്ദ്രം ഇതുവരെ വിശദീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
അവാര്‍ഡ് ജേതാക്കള്‍ നടത്തിയ പ്രതിഷേധം ന്യായമാണ്. ചടങ്ങിനെത്താതെ പ്രതിഷേധിച്ചവര്‍ പുരസ്‌കാരം തിരസ്‌ക്കരിച്ചിട്ടില്ല. അര്‍ഹമായ കൈകളില്‍ നിന്നു അത് ലഭിക്കണം എന്ന ആവശ്യമാണ് ഉയര്‍ത്തിയതെന്നും പിണറായി പറഞ്ഞു.
 
ഫഹദ് ഫാസില്‍, പാര്‍വതി ഉള്‍പ്പടെയുള്ള മലയാളികള്‍ ചടങ്ങ് ബഹിഷ്കരിച്ചപ്പോള്‍ യേശുദാസും ജയരാജും അവാര്‍ഡ് സ്വീകരിച്ചത് ശ്രദ്ധേയമായി. മികച്ച പിന്നണി ഗായകനുള്ള അവാര്‍ഡ് നേടിയ യേശുദാസും മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിയ ജയരാജും രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
 
11 പേര്‍ക്ക് മാത്രമാണ് രാഷ്ട്രപതി നേരിട്ട് അവാര്‍ഡ് വിതരണം ചെയ്തത്. യേശുദാസും ജയരാജും ഈ പതിനൊന്ന് പേരില്‍ ഉള്‍പ്പെട്ടിരുന്നു. മലയാളത്തില്‍ നിന്ന് ഇവര്‍ മാത്രമാണ് രാഷ്ട്രപതിയില്‍ നിന്ന് നേരിട്ട് അവാര്‍ഡ് വാങ്ങാനുള്ള 11 പേരില്‍ ഉള്‍പ്പെട്ടത്. പ്രതിഷേധിച്ചുകൊണ്ട് പുരസ്കാരജേതാക്കള്‍ എഴുതിയ കത്തില്‍ ഒപ്പിട്ട ശേഷമാണ് ജയരാജും യേശുദാസും അവാര്‍ഡ് കൈപ്പറ്റിയത്.
 
എന്നാല്‍ ഭൂരിപക്ഷം പുരസ്കാര ജേതാക്കളും അവാര്‍ഡ് വിതരണം ബഹിഷ്കരിച്ചപ്പോള്‍ അവര്‍ക്കൊപ്പം നില്‍ക്കാതെ യേശുദാസും ജയരാജും അവാര്‍ഡ് സ്വീകരിച്ചതിനെതിരെ വലിയ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കലാകാരന്‍‌മാരെ അവഹേളിച്ച നടപടിക്കെതിരായ പ്രതിഷേധത്തില്‍ മലയാളത്തിന്‍റെ ഗന്ധര്‍വ്വഗായകനും സംവിധായക പ്രതിഭയും കൂട്ടുചേരണമായിരുന്നു എന്നാണ് വിമര്‍ശകര്‍ പറയുന്നത്.
 
എന്നാല്‍ രാഷ്ട്രപതി അവാര്‍ഡ് നല്‍കാത്തതില്‍ നടന്ന പ്രതിഷേധത്തില്‍ രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് വാങ്ങാനുള്ള പട്ടികയില്‍ ഉള്‍പ്പെട്ട യേശുദാസും ജയരാജും പങ്കുചേരേണ്ടതില്ലെന്നാണ് ഇതിനെതിരെ ഉയരുന്ന വാദം. മാത്രമല്ല, പ്രതിഷേധക്കാര്‍ക്ക് പിന്തുണയറിയിച്ച് അവര്‍ തയ്യാറാക്കിയ കത്തില്‍ യേശുദാസും ജയരാജും ഒപ്പുവച്ചതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന

അടുത്ത ലേഖനം
Show comments