Select Your Language

Notifications

webdunia
webdunia
webdunia
Friday, 18 April 2025
webdunia

വസ്ത്രത്തില്‍ കുത്താന്‍ കടിച്ചുപിടിച്ച മൊട്ടുസൂചി വിഴുങ്ങി; പത്താം ക്ലാസുകാരി അനുഭവിച്ചത് കൊടുംവേദന, സൂചി പുറത്തെടുത്തത് 10 മണിക്കൂറുകള്‍ക്ക് ശേഷം

needle
, ചൊവ്വ, 21 ഡിസം‌ബര്‍ 2021 (08:02 IST)
വസ്ത്രത്തില്‍ കുത്താനായി വായില്‍ കടിച്ചുപിടിച്ച മൊട്ടുസൂചി പത്താം ക്ലാസുകാരി വിഴുങ്ങി. മണിക്കൂറുകളോളം കൊടുംവേദനയാണ് പെണ്‍കുട്ടി അനുഭവിച്ചത്. ഒടുവില്‍ മൊട്ടുസൂചി പുറത്തെടുത്തത് ഏതാണ്ട് പത്ത് മണിക്കൂറുകള്‍ക്ക് ശേഷം, അതും ശസ്ത്രക്രിയ കൂടാതെ ! 
 
കാക്കനാട് അത്താണി തുരുത്തേപറമ്പില്‍ വീട്ടില്‍, ഡ്രൈവറായ ഷിഹാബിന്റെ മകള്‍ ഷബ്‌ന (15) യാണ് കടിച്ചു പിടിച്ച മൊട്ടുസൂചി അബദ്ധത്തില്‍ വിഴുങ്ങിയത്. 6 സെന്റിമീറ്റര്‍ നീളവും വലിയ മൊട്ടുള്ളതുമായിരുന്നു സൂചി. ഞായറാഴ്ച രാത്രി എട്ടരയോടെ ഷിഹാബും കുടുംബവും ഒരു ജന്മദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു സംഭവം. ഷബ്‌ന തലയില്‍ ധരിച്ചിരുന്ന മഫ്ത അഴിഞ്ഞു പോയപ്പോള്‍ അത് കുത്താന്‍ വേണ്ടി കടിച്ചുപിടിച്ച സൂചി അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു. ഉടന്‍തന്നെ വീട്ടുകാര്‍ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എക്‌സ്‌റേ എടുത്തപ്പോള്‍ മൊട്ടുസൂചി ഉള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു. ഇത് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സൂചി ആമാശയത്തില്‍ കുടുങ്ങി വിദ്യാര്‍ഥിനിക്ക് കടുത്ത വയറുവേദന അനുഭവപ്പെട്ടിരുന്നു. 
 
രണ്ട് സ്വകാര്യ ആശുപത്രികളില്‍ കൂടി പെണ്‍കുട്ടിയെ കയറ്റിയെങ്കിലും സൂചി പുറത്തെടുക്കുന്നതില്‍ എല്ലാവരും പരാജയപ്പെട്ടു. ഒടുവില്‍ അര്‍ധരാത്രിയോടെ ആസ്റ്റര്‍ മെഡ്‌സിറ്റി ആശുപത്രിയിലേക്ക് പെണ്‍കുട്ടിയെ മാറ്റുകയായിരുന്നു. എക്‌സ്‌റേയില്‍ ആമാശയത്തില്‍ ഭക്ഷണത്തിന്റെ ഇടയില്‍ കുടുങ്ങിയ നിലയില്‍ മൊട്ടുസൂചി കണ്ടെത്തി. തിങ്കളാഴ്ച രാവിലെയോടെയാണ് എന്‍ഡോസ്‌കോപ്പി വഴി മൊട്ടുസൂചി പുറത്തെടുത്തത്. ഒരു മണിക്കൂര്‍ നേരം എടുത്താണ് എന്‍ഡോസ്‌കോപ്പി ചെയ്തത്. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫിലിപ്പീൻസ് ചുഴലിക്കാറ്റ്: 375 മരണം, 56 പേരെ കാണാനില്ല