ലോക്ക്ഡൗൺ മാർഗനിർദേശങ്ങൾ പുതുക്കി സംസ്ഥാനസർക്കാർ, ഇളവുകൾ ഇങ്ങനെ

Webdunia
തിങ്കള്‍, 4 മെയ് 2020 (16:20 IST)
കൊവിഡ് വ്യാപനം തടയാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ വ്യക്തത വരുത്തി സംസ്ഥാന സർക്കാർ. കേന്ദ്രം പുറത്തിറക്കിയ മാർഗനിർദേശങ്ങളിലുള്ള സംശയങ്ങൾ പരിഹരിച്ചുകൊണ്ടാണ് പുതിയ മാർഗനിർദേശം.ഗ്രീൻ സോണുകൾ കേന്ദ്രീകരിച്ച് കൂടുതൽ ഇളവുകൾ നൽകുന്നതാണ് പുതിയ മാർഗനിർദേശങ്ങൾ.
 
പുതിയ മാർഗനിർദേശങ്ങൾ പ്രകാരം ഹോട്ട്സ്പോട്ടുകളിൽ കർശന നിയന്ത്രണം തുടരും.പൊതു ഗതാഗതം ഒരു സോണിലും അനുവദിക്കില്ല ഒപ്പം മദ്യ ശാലകൾ മാളുകൾ ബാർബർ ഷോപ്പുകൾ എന്നിവ തുറക്കില്ലെന്നും പുതുക്കിയ നിർദേശത്തിൽ പറൗന്നു.സ്വകാര്യ വാഹനങ്ങളിൽ ഡ്രൈവർക്ക് പുറമേ രണ്ടു പേർ മാത്രമെ പാടുകയുള്ളു.വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കില്ല. പരീക്ഷാ നടത്തിപ്പിന് വേണ്ടിമാത്രമെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാൻ സാധിക്കു. ഗ്രീൻ സോണിലുള്ള സേനവമേഖലയിലെ സ്ഥാപനങ്ങൾ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമെ പ്രവര്‍ത്തിക്കുവാൻ സാധിക്കുകയുള്ളു. മാത്രമല്ല ഈ ദിവസങ്ങളിൽ അമ്പത് ശതമാനം ആളുകൾ മാത്രമേ ജോലിക്കെത്താവു എന്നാണ് നിർദേശം.
 
പ്രവാസികളുടെ തിരിച്ച് വരവിലും വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങൾ സംസ്ഥാനം മുന്നോട്ട് വക്കുന്നുണ്ട്.വിമാനത്താവളങ്ങളിലെ കർശനമായ പരിശോധനയിൽ രോഗമില്ലെന്ന് ബോധ്യപ്പെട്ടാലും വീടുകളിൽ നിർബന്ധമായി ക്വാറന്റൈനിൽ കഴിയണം.ഓറഞ്ച്,ഗ്രീൻ  സോണുകളിൽ രാവിലെ ഏഴുമുതൽ രാത്രി  ഏഴരവരെ കടകൾ പ്രവർത്തിക്കും.എന്നാൽ എല്ലാ സോണുകളിലും ഞായറാഴ്ച്ച സമ്പൂർണ്ണ ലോക്ക്ഡൗൺ ആയിരിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ മുഖ്യമന്ത്രി കസേര ഇങ്ങ് തന്നേക്ക്, ശിവകുമാറിനായി എംഎൽഎമാരുടെ മൂന്നാമത്തെ സംഘം ഡൽഹിയിൽ

ഷെയ്ഖ് ഹസീനയെ വിട്ട് നൽകണം, ഇന്ത്യയ്ക്ക് കത്തയച്ച് ബംഗ്ലാദേശ്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഹിസ്ബുള്ളയുടെ ചീഫ് ഓഫ് സ്റ്റാഫിനെ വധിച്ചെന്ന് ഇസ്രയേല്‍

സ്ഥാനാര്‍ത്ഥികളെയും ഉദ്യോഗസ്ഥരെയും ഭീഷണിപ്പെടുത്തുന്നു; കണ്ണൂരില്‍ സിപിഎം ചെയ്യുന്നത് അവരുടെ ഗുണ്ടായിസമാണെന്ന് വി ഡി സതീശന്‍

അടുത്ത ലേഖനം
Show comments