Select Your Language

Notifications

webdunia
webdunia
webdunia
webdunia

Vizhinjam Port Commissioning: 'അങ്ങനെ നമ്മള്‍ അതും നേടി'; മിഴി തുറന്ന് വിഴിഞ്ഞം, ഇടതുപക്ഷ സര്‍ക്കാരിന്റെ ഇച്ഛാശക്തിയെന്ന് മുഖ്യമന്ത്രി

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ പ്രസംഗം ആരംഭിച്ചത്

Vizhinjam Port, Vizhinjam Port Commissioning, Vizhinjam Port Commissioning Live Updates, Vizhinjam Pinarayi Vijayan, LDF, വിഴിഞ്ഞം പദ്ധതി, വിഴിഞ്ഞം കമ്മീഷനിങ്, വിഴിഞ്ഞം പോര്‍ട്ട്, വിഴിഞ്ഞം പിണറായി വിജയന്‍

രേണുക വേണു

, വെള്ളി, 2 മെയ് 2025 (08:59 IST)
Vizhinjam Port Commissioning

Vizhinjam Port Commissioning: പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi)വിഴിഞ്ഞം തുറമുഖ പദ്ധതി (Vizhinjam Port) രാജ്യത്തിനു സമര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന വിഴിഞ്ഞം കമ്മീഷനിങ് പരിപാടിയില്‍ നൂറുകണക്കിനു ആളുകള്‍ പങ്കെടുത്തു. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ പ്രധാനമന്ത്രി നടന്നുകണ്ടു. 
 
ലോകസമുദ്ര വാണിജ്യത്തില്‍ കേരളം മുന്‍പന്തിയില്‍ എത്തുകയും വലിയ തോതില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യട്ടെയെന്ന് പ്രധാനമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കേന്ദ്രം കേരളത്തിനൊപ്പം പ്രവര്‍ത്തിക്കും. വികസിത കേരളത്തിനായി ഒന്നിച്ചു നീങ്ങാമെന്നും പ്രധാനമന്ത്രി പറഞ്ഞു. 
 
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ പ്രസംഗം ആരംഭിച്ചത്. ഇത് അഭിമാന നിമിഷമാണെന്നും നാടിന്റെ ഒരുമയും ഐക്യവുമാണ് ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ കരുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു. 'അങ്ങനെ നമ്മള്‍ അതും നേടിയെടുത്തു. മൂന്നാം മില്ലനിയത്തിലേക്കുള്ള രാജ്യത്തിന്റെ മഹാകവാടം തുറക്കലാണ് വിഴിഞ്ഞം കമ്മിഷനിങ്ങിലൂടെ നടക്കുന്നത്. ഇത് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖമായി മാറും. പദ്ധതി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. നല്ല രീതിയില്‍ സഹകരണം നല്‍കിയ അദാനി ഗ്രൂപ്പിനും നന്ദി,' മുഖ്യമന്ത്രി പറഞ്ഞു. 
 
അതിനിടെ ക്ഷണിക്കാതെ വേദിയില്‍ കയറി ഇരുന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നടപടി ചര്‍ച്ചയായിട്ടുണ്ട്. പരിപാടി തുടങ്ങും മുന്‍പ് ഒറ്റയ്ക്ക് വേദിയില്‍ കയറി ഇരിക്കുകയാണ് രാജീവ് ചന്ദ്രശേഖര്‍ ചെയ്തത്. പരിപാടിയുടെ അവതാരകര്‍ ക്ഷണിക്കാതെയാണ് രാജീവ് ചന്ദ്രശേഖര്‍ വേദിയില്‍ കയറി ഇരിപ്പിടം പിടിച്ചത്. സംസ്ഥാന മന്ത്രിസഭയിലെ എല്ലാ അംഗങ്ങള്‍ക്കും വേദിയില്‍ ഇരിപ്പിടമില്ല. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷന്‍ മാത്രമായ രാജീവ് ചന്ദ്രശേഖര്‍ വേദിയില്‍ കയറി ഇരുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൂതികളെ പിന്തുണയ്ക്കാനാണ് തീരുമാനമെങ്കിൽ പ്രത്യാഘാതമുണ്ടാകും, ഇറാന് മുന്നറിയിപ്പുമായി യു എസ് പ്രതിരോധ സെക്രട്ടറി