Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

ഇനി മദ്യം കിട്ടാന്‍ രണ്ട് വഴി; അറിയാം

Liquor Sale
, ചൊവ്വ, 27 ഏപ്രില്‍ 2021 (08:01 IST)
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മദ്യശാലകളും ബാറുകളും ഇന്നുമുതല്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍, മദ്യം വിതരണം ചെയ്യാനുള്ള രണ്ട് വഴികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. 
 
ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകും. മദ്യം വീടുകളില്‍ എത്തിക്കാനുള്ള സംവിധാനം ബിവറേജസ് കോര്‍പറേഷന്‍ തേടുന്നുണ്ട്. ഹോം ഡെലിവറിയുടെ കാര്യത്തില്‍ പത്ത് ദിവസത്തിനകം തീരുമാനമുണ്ടാകുമെന്ന് ബെവ്‌കോ സിഎംഡി യോഗേഷ് ഗുപ്ത പറഞ്ഞു. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സര്‍വീസ് നടത്തുന്നവരുമായി സഹകരിച്ച് മദ്യം വീടുകളില്‍ എത്തിക്കാനുള്ള നടപടികളാണ് ആലോചിക്കുന്നത്. പണം കൈമാറ്റം സംബന്ധിച്ചുള്ള കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. 
 
കഴിഞ്ഞ തവണ വെര്‍ച്വല്‍ ക്യൂ സംവിധാനത്തിനായി ബെവ് ക്യൂ ആപ് സംവിധാനം ഒരുക്കിയിരുന്നു. ഇത് തുടരണമോ എന്നും സര്‍ക്കാര്‍ ആലോചിക്കുന്നു. ബെവ് ക്യൂ ആപ്പിനു അനുമതി തേടി ഫെയര്‍കോഡ് ടെക്‌നോളജീസ് ബിവറേജസ് കോര്‍പറേഷനെ സമീപിച്ചിട്ടുണ്ട്. ബെവ് ക്യൂ ആപ്പിന് വീണ്ടും അനുമതി ലഭിക്കാനുള്ള സാധ്യതയും കാണുന്നു. 

ഇന്ന് മുതല്‍ നിലവില്‍ വരുന്ന നിയന്ത്രണങ്ങള്‍ 

എല്ലാവിധ കൂടിച്ചേരലുകളും ഒഴിവാക്കണം
 
വിവാഹം പോലുള്ള ചടങ്ങുകള്‍ക്ക് കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം 
 
വിവാഹം, ഗ്രഹപ്രവേശനം പോലുള്ള ചടങ്ങുകള്‍ക്ക് പരാമവധി 50 പേര്‍ മാത്രം 
 
മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രം 
 
ശനി, ഞായര്‍ ലോക്ക്ഡൗണ്‍ തുടരും
 
സിനിമ തിയറ്ററുകള്‍, ജിംനേഷ്യം, നീന്തല്‍ കുളങ്ങള്‍, സ്‌പോര്‍ട്‌സ് മൈതാനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം തല്‍ക്കാലത്തേക്ക് നിര്‍ത്തുന്നു

ബാറുകള്‍, വിദേശ മദ്യശാലകള്‍ എന്നിവ തല്‍ക്കാലത്തേക്ക് അടച്ചിടും

കടകളും റസ്റ്റോറന്റുകളും രാത്രി 7.30 വരെ മാത്രം. റസ്റ്റോറന്റുകളില്‍ ഒന്‍പത് വരെ പാര്‍സല്‍ നല്‍കാം. 

സംസ്ഥാനത്ത് ക്ലാസുകള്‍ ഓണ്‍ലൈനായി മാത്രം
 
സ്‌കൂളുകള്‍ അടഞ്ഞുകിടക്കണം 
 
അതിഥി തൊഴിലാളികള്‍ക്കായി കോവിഡ് സെല്‍ 
 
കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും സൗജന്യം തന്നെ

ഷോപ്പിങ് മാളുകള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, വിനോദ പാര്‍ക്കുകള്‍ എന്നിവ അടച്ചിടും 

ആള്‍ക്കൂട്ടമുണ്ടാക്കുന്ന എല്ലാ പരിപാടികളും നിര്‍ത്തിവയ്ക്കണം 

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങള്‍. ആഘോഷ പ്രകടനങ്ങള്‍ ഇല്ല. വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് പൊതു ജനങ്ങള്‍ക്ക് പ്രവേശനമില്ല 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് പ്രതിരോധം: ഇന്ത്യക്ക് ഐക്യദാര്‍ഢ്യവുമായി അമേരിക്ക