Webdunia - Bharat's app for daily news and videos

Install App

പിസി ജോര്‍ജിനെ കൈവിട്ട് ബിജെപി; ഷോണിനെ പാലായില്‍ സ്ഥാനാര്‍ഥിയാക്കില്ല - തന്ത്രം മാറ്റി എന്‍ഡിഎ

പത്തനംതിട്ടയിൽ കെ സുരേന്ദ്രനെ ജയിപ്പിക്കുമെന്ന പ്രഖ്യാപനവുമായി എൻഡിഎ‌യിലെത്തിയ പിസി ജോർജിന് വലിയ തിരിച്ചടിയാണിത്.

Webdunia
ബുധന്‍, 17 ജൂലൈ 2019 (13:35 IST)
ഉപതിരഞ്ഞെടുപ്പു നടക്കുന്ന ആറു മണ്ഡലങ്ങളില്‍ അരൂര്‍ ഒഴികെ എല്ലായിടത്തും ബിജെപി മല്‍സരിക്കാന്‍ തീരുമാനം. അരൂര്‍ സീറ്റില്‍ ബിഡിജെഎസ് മല്‍സരിക്കും. പാല, എറണാകുളം സീറ്റുകളില്‍ ജനപക്ഷം, നാഷനലിസ്റ്റ് കേരള കോണ്‍ഗ്രസ് എന്നീ കക്ഷികള്‍ ആവശ്യമുന്നയിച്ചെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ തങ്ങള്‍ തന്നെ മല്‍സരിച്ചുകൊള്ളാം എന്ന നിലപാടിലാണു ബിജെപി. എന്‍ഡിഎ നേതൃയോഗത്തിലാണ് ഇതുസംബന്ധിച്ചു ധാരണയായത്.

പാലായിൽ ഷോൺ ജോർജിനെ എൻഡിഎ സ്ഥാനാർത്ഥിയാക്കാനുള്ള പിസി ജോർജിന്റെ നീക്കം ഇതോടെ പാളി. പത്തനംതിട്ടയിൽ കെ സുരേന്ദ്രനെ ജയിപ്പിക്കുമെന്ന പ്രഖ്യാപനവുമായി എൻഡിഎ‌യിലെത്തിയ പിസി ജോർജിന് വലിയ തിരിച്ചടിയാണിത്. 
 
ഉപതിരഞ്ഞെടുപ്പു നടക്കുന്ന മണ്ഡലങ്ങളിലെല്ലാം പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ഘടകകക്ഷികളിലെ ഓരോ അംഗങ്ങള്‍ വീതം ഉള്‍പ്പെട്ട പ്രത്യേക സമിതിക്കു രൂപം നല്‍കും. 25നകം ജില്ലാകമ്മിറ്റികള്‍ ചേര്‍ന്നു തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങളിലേക്കു കടക്കും. ഓഗസ്റ്റ് ഒന്നിനു 3 മണിക്കു എന്‍ഡിഎയുടെ യുവജനസമ്മേളനം കോട്ടയത്തു ചേരും. ത്രിതല പഞ്ചായത്തു തിരഞ്ഞെടുപ്പു ലക്ഷ്യംവച്ചു പഞ്ചായത്ത്–ബൂത്തുതല കമ്മിറ്റികള്‍ രൂപീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എച്ച് 1 ബി വിസ ഫീസ് വർധന നിലവിലെ വിസ ഉടമകളെ ബാധിക്കില്ല, ഉത്തരവ് വിശദീകരിച്ച് അമേരിക്കൻ പ്രസ് സെക്രട്ടറി

ഇടതുപക്ഷത്ത് മുഖ്യമന്ത്രിയായി തുടരാന്‍ യോഗ്യന്‍ പിണറായി മാത്രം; സര്‍ക്കാരിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശന്‍

'30 പേഴ്‌സണൽ സ്റ്റാഫിനും സാലറി കൊടുക്കണമെന്ന് പറയുന്ന താരങ്ങളെ ഒഴിവാക്കുക'; തുറന്നടിച്ച് രഞ്ജിത്ത് ശങ്കർ

ഖത്തർ ആക്രമണം: ഇസ്രായേലിനെതിരെ അറബ് രാഷ്ട്രങ്ങൾ ഒറ്റക്കെട്ട്, എല്ലാവർക്കും എതിരായ ആക്രമണമായി കാണണമെന്ന് ഇറാഖ്

വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ പൊതുതിരഞ്ഞെടുപ്പ്: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് ഒക്ടോബര്‍ 13 മുതല്‍ 21 വരെ

ലഡാക്കില്‍ പ്രതിഷേധം അക്രമാസക്തം; നാല് മരണം

ഒടുവില്‍ ഇന്ത്യ യാചിച്ചു, സംഘര്‍ഷത്തില്‍ പാകിസ്ഥാന്‍ ജയിച്ചു; നുണകളുടെ പെരുമഴയായി പാക് പാഠപുസ്തകം

നിലമ്പൂർ- ഷൊർണൂർ മെമു സർവീസിന് ഇന്ന് മുതൽ സമയമാറ്റം, കൂടുതൽ കണക്ഷൻ ട്രെയ്ൻ സൗകര്യം

തിരുവനന്തപുരത്ത് വീട്ടില്‍ നിന്ന് 90 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും മോഷണം പോയി

അടുത്ത ലേഖനം
Show comments