Select Your Language

Notifications

webdunia
webdunia
webdunia
webdunia

യു ഡി എഫിന്റെ ‘പെങ്ങളൂട്ടി’ക്ക് പാടാൻ മാത്രമല്ല അഭിനയിക്കാനുമറിയാം, പഴകി പയറ്റിയ നാടകം?- കഥയും സംവിധാനവും അനില്‍ അക്കര?

അരങ്ങേറിയത് പയറ്റി പഴകിയ ചെരുപ്പേറ് നാടകം

യു ഡി എഫിന്റെ ‘പെങ്ങളൂട്ടി’ക്ക് പാടാൻ മാത്രമല്ല അഭിനയിക്കാനുമറിയാം, പഴകി പയറ്റിയ നാടകം?- കഥയും സംവിധാനവും അനില്‍ അക്കര?

എസ് ഹർഷ

, തിങ്കള്‍, 22 ഏപ്രില്‍ 2019 (14:41 IST)
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണങ്ങൾ അവസാനിച്ചു. ഇന്ന് നിശബ്ദ പ്രചരണമാണ്. കൊട്ടിക്കലാശത്തിന്റെ അലയൊളികൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. അവസാനഘട്ടത്തിൽ പല കളികളും അരങ്ങേറുമെന്ന് ഇടതു- വലത് മുന്നണികൾ സ്വന്തം പാർട്ടി പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. 
 
അത്തരമൊരു നാടകം ആലത്തൂർ മണ്ഡലത്തിലും അവസാന നിമിഷം അരങ്ങേറി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ അനില്‍ അക്കര നടത്തിയ ചെരുപ്പേറ് നാടകത്തിന് സമാനമായിരുന്നു ആലത്തൂരിലെ കല്ലേറ് സംഭവം. ആലത്തൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന് നേരെയുണ്ടായ കല്ലേറ് നാടകം പൊളിയുന്നു. രമ്യയ്ക്ക് നേരെ കല്ലേറ് നടത്തിയത് കോൺഗ്രസ് പ്രവർത്തകർ തന്നെയാണെന്ന് സോഷ്യൽ മീഡിയ തെളിവ് സഹിതം ചൂണ്ടിക്കാണിക്കുന്നു. 
 
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ പരാജയം മുന്നില്‍ കണ്ടപ്പോള്‍ തന്റെ സന്തത സഹചാരിയുടെ ചെരുപ്പ് തനിക്കുനേരെ വലിച്ചെറിയിപ്പിച്ച് അതിന്റെ പഴി എല്‍ഡിഎഫ് പ്രവര്‍ത്തകരില്‍ ചാരി സഹതാപവോട്ട് നേടിയാണ് കേവലം 43 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അനില്‍ അക്കര വിജയിച്ചതെന്ന് ഇടതു മുന്നണി അവകാശപ്പെടുന്നു. ഇതേ നാടകമാണ് രമ്യയ്ക്ക് വേണ്ടിയും അരങ്ങേറിയതെന്നാണ് എൽ ഡി എഫ് പറയുന്നത്. ഇത്തവണ ഈ ആരോപണത്തെ ശക്തമാക്കുന്ന തെളിവുകളും എൽ ഡി എഫിന്റെ പക്കലുണ്ട്. 
 
രമ്യാ ഹരിദാസിന് നേരെയുണ്ടായ കല്ലേറ് ഒരു നാടകമാണെന്ന എൽ ഡി എഫിന്റെ ആരോപണത്തെ ശരിവെയ്ക്കുന്ന അഭിപ്രായമാണ് മഹിളാ കോണ്‍ഗ്രസ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയും എഐസിസി അംഗവുമായിരുന്ന ഷാഹിദാ കമാലും ഉന്നയിച്ചത്‍. കോൺഗ്രസിന്റെ പ്രവർത്തിയെ പരിഹസിച്ചാണ് ഷാഹിദ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. 
 
‘കലാശക്കൊട്ട് കണ്ടപ്പോള്‍ പഴയ ഒരു തെരഞ്ഞെടുപ്പ് ഓര്‍മ്മ പങ്കു വയ്ക്കുന്നു. കലാശകൊട്ടിനിടയില്‍ ഏറു വരും, ദേഹത്ത് കൊള്ളില്ല. പക്ഷേ ഉടന്‍ ബോധംകെട്ട് വീഴണം. അവസാനത്തെ അടവാണ്. എന്നാല്‍ അന്തസ്സുകെട്ട ഒരു പ്രവര്‍ത്തിയായി തോന്നിയതിനാല്‍ അന്ന് ഞാന്‍ അതിന് തയ്യാറായില്ല.’- എന്നായിരുന്നു ഷാഹിദയുടെ പോസ്റ്റ്. രമ്യയുടേത് ഒരു നാടകം മാത്രമാണ് എന്ന് ഇതിലൂടെ തന്നെ വ്യക്തമാകുന്നില്ലേയെന്ന് എൽ ഡി എഫും സോഷ്യൽ മീഡിയയും ചോദിക്കുന്നു. 
 
വടക്കാഞ്ചേരിയില്‍ നടത്തി വിജയിച്ച നാടകം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും പയറ്റുകയാണ് അനില്‍ അക്കരയും കൂട്ടാളികളുമെന്നാണ് ഉയരുന്ന ആരോപണം. കൊട്ടിക്കലാശത്തിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനുനേരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു എന്ന് പറഞ്ഞാണ് വ്യാജപ്രചരണം നടത്തുന്നത്. എന്നാല്‍ ദയനീയ തോല്‍വി ഭയന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
 
വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രമ്യയ്ക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയകളിൽ ഉയരുന്നത്. ‘ആലത്തൂര്‍ സ്വന്തം പെങ്ങളുകൂട്ടിയെ UDFകാര്‍ കല്ലറിഞ്ഞു വിഡിയോയില്‍ പതിഞ്ഞു പോലിസു പൊക്കി..‘. യു ഡി എഫിന്റെ പെങ്ങളൂട്ടിക്ക് പാടാൻ മാത്രമല്ല അഭിനയവും അറിയാം... എന്നിങ്ങനെ പോകുന്നു കമന്റുകൾ. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകന്റെ ജൻ‌മദിനാഘോഷത്തിൽ പങ്കെടുത്തില്ല, 22കാരൻ മുത്തശ്ശിയെ ക്രൂരമായി കൊലപ്പെടുത്തി, സംഭവം ഇങ്ങനെ !