Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഏഷ്യാനെറ്റ് ന്യൂസിലെ മുന്‍ഷി പരമ്പരയിലൂടെ പ്രശസ്തനായ എന്‍എസ് ഹരീന്ദ്രകുമാര്‍ അന്തരിച്ചു

തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

harindrakumar

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 5 ജനുവരി 2026 (12:09 IST)
harindrakumar
ഏഷ്യാനെറ്റ് ന്യൂസിലെ മുന്‍ഷി പരമ്പരയിലൂടെ പ്രശസ്തനായ തിരുമല സ്വദേശി  മുന്‍ഷി ഹരി എന്നറിയപ്പെട്ട എന്‍ എസ് ഹരീന്ദ്രകുമാര്‍ അന്തരിച്ചു. 52 വയസായിരുന്നു. ഒരു യാത്ര കഴിഞ്ഞ് ഇലിപ്പോടുള്ള വീട്ടിലേക്ക് നടന്നു പോകവേ റോഡരികില്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 
ഇപ്പോള്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ മോര്‍ച്ചറിയില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. രാഷ്ട്രപതിയുടെ  അവാര്‍ഡ് ഉള്‍പ്പെടെ കരസ്ഥമാക്കിയ  ഹരി തിരുവനന്തപുരത്തെ സാംസ്‌കാരിക രംഗത്ത് സജീവ സാന്നിധ്യമായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്‍ഡോര്‍ ജല ദുരന്തം: മരണസംഖ്യ 17 ആയി ഉയര്‍ന്നു