Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആനയുടെ ക്രൂരത; തൃശൂരില്‍ ഒരാളെ കുത്തിക്കൊന്നു, പാപ്പാന്‍ ചികിത്സയില്‍

ബ്രഹ്‌മകുളം പൈങ്കിണിക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ഗണേശന്‍ എന്ന ആനയാണ് ഇടഞ്ഞത്

Elephant Attack - Thrissur

രേണുക വേണു

, ചൊവ്വ, 4 ഫെബ്രുവരി 2025 (16:40 IST)
Elephant Attack - Thrissur

തൃശൂര്‍ ചിറ്റാട്ടുകരയില്‍ ഉത്സവത്തിനിടെ ഇടഞ്ഞ ആന ഒരാളെ ചവിട്ടിക്കൊന്നു. ആലപ്പുഴ മുഹമ്മ സ്വദേശി ആനന്ദ് (45) ആണ് മരിച്ചത്. പച്ചമരുന്ന് വില്‍പ്പനക്കാരായ ആനന്ദും ഭാര്യയും പാടത്ത് വിശ്രമിക്കുന്നതിനിടെയാണ് വിരണ്ടോടിയ ആന പാഞ്ഞെത്തി ആക്രമിച്ചത്. ആനന്ദിനെ ആക്രമിച്ച ശേഷം ആന മുന്നോട്ടു ഓടുകയായിരുന്നു. അപ്പോഴേക്കും ഓടിയതിനാല്‍ ആനന്ദിന്റെ ഭാര്യ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. 
 
ബ്രഹ്‌മകുളം പൈങ്കിണിക്കല്‍ ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ഗണേശന്‍ എന്ന ആനയാണ് ഇടഞ്ഞത്. കുളിപ്പിക്കുന്നതിനിടെ പാപ്പാനെ കുത്തുകയും, ഏറെദൂരം ഇടഞ്ഞോടിയ ആന മറ്റൊരാളെ ആക്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ പാപ്പാന്‍ അടക്കം രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 
 
ചിറ്റാട്ടുകര-കടവല്ലൂര്‍ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ചാണ് സംഭവം. ഭീതി പരത്തിയ ആനയെ പിന്നീട് തളച്ചു. ലോറിയില്‍ കയറ്റി ആനയെ കൊണ്ടുപോയി. മരിച്ചയാളുടെ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പണിമുടക്കിനിടെ കെഎസ്ആര്‍ടിസി ബസുകളുടെ വയറിങ് നശിപ്പിച്ചു; ജീവനക്കാരനാണ് നശിപ്പിച്ചതെങ്കില്‍ പിരിച്ചുവിടുമെന്ന് മന്ത്രി