Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആമയൂരില്‍ തൂങ്ങിമരിച്ച നവവധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച 19 കാരന്‍ ആശുപത്രിയില്‍

shyma

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 4 ഫെബ്രുവരി 2025 (10:28 IST)
shyma
മലപ്പുറം ആമയൂരില്‍ തൂങ്ങിമരിച്ച നവ വധുവിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കഴിഞ്ഞദിവസം വൈകുന്നേരം 6 മണിയോടെയാണ് പെണ്‍കുട്ടി തൂങ്ങി മരിച്ചത്. 18 കാരിയായ ഷൈമ സിനിവര്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച പെണ്‍കുട്ടിയുടെ നിക്കാഹ് നടന്നിരുന്നു. വിവാഹ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്. വിവാഹത്തിന് പെണ്‍കുട്ടിക്ക് താല്പര്യമില്ലായിരുന്നു എന്നാണ് പോലീസ് പറയുന്നത്. 
 
പെണ്‍കുട്ടിയുടെ മരണമറിഞ്ഞ് 19കാരനായ ആണ്‍ സുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 19കാരനായ ആണ്‍ സുഹൃത്തിനെ വിവാഹം കഴിക്കാനായിരുന്നു പെണ്‍കുട്ടിക്ക് ആഗ്രഹം. താല്‍പര്യമില്ലാത്ത വിവാഹം നടന്നതിന്റെ മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ട്രംപ് പണി തുടങ്ങി; ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരെ സൈനിക വിമാനത്തില്‍ തിരിച്ചയച്ചു