Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആഭ്യന്തര വിമാന സർവീസ് മെയ് 19ന് ആരംഭിയ്ക്കും, കേരളത്തിലേയ്ക്ക് എയർ ഇന്ത്യയുടെ 12 വിമാനങ്ങൾ

ആഭ്യന്തര വിമാന സർവീസ് മെയ് 19ന് ആരംഭിയ്ക്കും, കേരളത്തിലേയ്ക്ക് എയർ ഇന്ത്യയുടെ 12 വിമാനങ്ങൾ
, ബുധന്‍, 13 മെയ് 2020 (15:42 IST)
രാജ്യത്ത് മെയ് 19 മുതൽ ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിയ്ക്കും. തിരഞ്ഞെടുത്ത നഗരങ്ങളിലേയ്ക്ക് മത്രമായിരിക്കും ആദ്യ ഘട്ടത്തിൽ വിമാന സർവിസ് ഉണ്ടാവുക. ഈ മാസം 19 മുതൽ ജുൺ രണ്ട് വരെയുള്ള വിമാനങ്ങൾ എയർ ഇന്ത്യ ഷെഡ്യൂൾ ചെയ്തു കഴിഞ്ഞു. 12 എയർ ഇന്ത്യ വിമാനങ്ങളാണ് കേരളത്തിലേയ്ക്ക് സർവീസ് നടത്തുക. സ്വകാര്യ വിമാന കമ്പനികളും സർവീസ് നടത്തും.
 
കേരളത്തിൽ കൊച്ചിയിലേയ്ക്ക് മാത്രമായിരിയ്ക്കും ആദ്യ ഘട്ടത്തിൽ വിമാനം എത്തുക. ഡൽഹി ജെയ്‌പൂർ, അമൃത്‌സർ, അഹമ്മദാബാദ്, ഹൈദെരാബാദ്, ബംഗളുരു, ലഖ്നൗ തുടങ്ങിയ നഗരങ്ങളീലേയ്ക്ക് എയർ ഇന്ത്യ സർവീസ് നടത്തും. മുംബൈയിൽനിന്നും കൊച്ചിയിലേയ്ക്കും, വിശാഖപട്ടണത്തേയ്ക്കും സർവീസ് ഉണ്ടായിരിയ്ക്കും. എന്നാൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിയ്ക്കാത്തതിനെ തുടർന്ന് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടില്ല.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പാലത്തിൽ രക്തക്കറ, താഴെ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം