Publish Date: Tue, 20 Dec 2022 (08:36 IST)
Updated Date: Tue, 20 Dec 2022 (08:41 IST)
ആശുപത്രികളില്‍ ഒ.പി. സേവനം വൈകുന്നേരം ആറ് വരെ നീട്ടാന്‍ നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്ന കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ വൈകുന്നേരം ആറ് വരെ ആര്‍ദ്രം മാനദണ്ഡ പ്രകാരമുള്ള ഒപി സേവനം ഉറപ്പ് വരുത്തുന്നതിനാണ് മന്ത്രിയുടെ നിര്‍ദേശം.
ഇത്തരത്തില്‍ പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളെ പറ്റി അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാനും മന്ത്രി നിര്‍ദേശം നല്‍കി. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സിലാണ് മന്ത്രിയുടെ നിര്‍ദേശം.