Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴ ശക്തമാകുന്നു: ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

മഴ ശക്തമാകുന്നു: ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട്, എഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

, ശനി, 5 ഒക്‌ടോബര്‍ 2024 (18:28 IST)
സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് ഇടുക്കിയില്‍ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
 
അതേസമയം ഇന്ന് പത്തനംതിട്ട, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമലയില്‍ ഇക്കുറി ഓണ്‍ലൈന്‍ ബുക്കിംഗ് മാത്രമാക്കാന്‍ തീരുമാനം; 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം സജ്ജമാക്കും