Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ; ഇന്ന് ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 23 മെയ് 2025 (14:51 IST)
സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് ആറുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
 
അതേസമയം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
 
നാളെ കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm യില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ (Extremely Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനം കടക്കെണിയിലെന്നത് വെറും ആക്ഷേപം മാത്രം: ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍

70 വയസുകാരന്റെ നായിക 40 വയസുകാരിയോ?, ThugLife വിവാദങ്ങളോട് പ്രതികരിച്ച് തൃഷ

ഇസ്രായേൽ കുട്ടികളെ കൊന്നൊടുക്കുന്നു,ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരെഴുതിയ ടീഷർട്ടുമായി കാൻ ഫിലിം ഫെസ്റ്റിവലിലെത്തി ജൂലിയൻ അസാഞ്ജ്

ദേശീയപാത തകര്‍ന്ന സംഭവം: കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്‌ട്രേഷന്‍സിനെ ഡീബാര്‍ ചെയ്ത് കേന്ദ്ര ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം

ഗോള്‍ഡന്‍ ഡോം: ബഹിരാകാശത്ത് നിന്ന് വിക്ഷേപിക്കുന്ന മിസൈലുകളെ പ്രതിരോധിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

കൂടുതല്‍ പേരും പൊണ്ണത്തടിയുള്ളവര്‍; പൊതുയിടങ്ങളില്‍ പൗരന്മാരുടെ ഭാരം അളക്കുന്ന പദ്ധതിയുമായി തുര്‍ക്കി

കുഞ്ഞുങ്ങളെ തൊട്ടാൽ കൈ വെട്ടണം, അമ്മമാർക്ക് കുഞ്ഞിന്റെ കാര്യം നോക്കാൻ നേരമില്ല: ആദിത്യൻ ജയൻ

ഇന്ത്യ പാക്ക് സംഘര്‍ഷത്തില്‍ അമേരിക്കയുടെ നിലപാടില്‍ മുന്നറിയിപ്പുമായി ഇന്ത്യ; ഇരയേയും വേട്ടക്കാരനേയും ഒരുപോലെ കാണരുത്

പുതിയ മിസൈല്‍ പരീക്ഷണം ബംഗാള്‍ ഉള്‍ക്കടലില്‍; ആന്‍ഡമാനിലെ വ്യോമ മേഖല രണ്ടുദിവസം അടച്ച് ഇന്ത്യ

BJP against Vedan: 'മോദിയെ അധിക്ഷേപിക്കുന്ന വരികള്‍'; റാപ്പര്‍ വേടനെതിരെ എന്‍ഐഎയ്ക്ക് പരാതി നല്‍കി ബിജെപി

അടുത്ത ലേഖനം
Show comments