Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരക്ഷ കെങ്കേമം,പക്ഷേ കാര്യമില്ല, സകലരേയും കബളിപ്പിച്ച സംഘം ഉരുളിയുമായി കടന്നു, : നാണക്കേട്

Padmanabhaswamy Theft Trivandrum
പത്മനാഭസ്വാമി കവർച്ച തിരുവനന്തപുരം

എ കെ ജെ അയ്യർ

, ഞായര്‍, 20 ഒക്‌ടോബര്‍ 2024 (11:37 IST)
തിരുവനന്തപുരം:  അനന്തപുരിയിലെ വിശ്വപ്രസിദ്ധമായ ശ്രീനാഭസ്വാമി ക്ഷേത്രത്തില്‍ വില മതിക്കാനാവാത്ത സ്വര്‍ണ്ണ വൈരങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന നിലവറകളുടെ കാര്യം കേസിലൂടെ പ്രസിദ്ധമായതോടെ വന്‍ തിരക്കുവര്‍ദ്ധനയും അതി ശക്തമായ സുരക്ഷാ സംവിധാനങ്ങളുമാണ് ക്ഷേത്രത്തിലും ചുറ്റുപാടും ഉണ്ടായത്.  ഇതിനായി ഒരു എസ്.പി, ഒരു ഡി.വൈഎസ്പി , നാലു സര്‍ക്കിള്‍ ഇന്‍പെക്ടര്‍മാര്‍, താഴെ എസ്‌ഐ.മാര്‍, എ.എസ്.ഐ മാര്‍  മറ്റ് പോലീസ്‌കാര്‍ എന്നിവര്‍ക്ക് പുറമേ കേന്ദ്ര സേന, ക്ഷേത്രത്തിലെ ഗാര്‍ഡുകള്‍ എന്നിവരും മുക്കിലും മൂലയിലും സി.സി.ടി.വി ക്യാമറകളും ഉള്ളതാണ് സുരക്ഷാ സംവിധാനം - പക്ഷെ എന്തു പ്രയോജനം! 
 
അടുത്ത കാലത്താണ് ഒരു തിരുനന്തപുരം സ്വദേശി മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ ക്ഷേത്രത്തിലെ ഗര്‍ഭഗൃഹത്തിനു മുന്നിലെ ഒറ്റക്കല്‍ മണ്ഡപത്തില്‍ കയറി ദൃശ്യങ്ങള്‍ എടുത്ത് അധികാരികള്‍ക്ക് തന്നെ അയച്ചു കൊടുത്തു എന്ന വാര്‍ത്ത കേട്ടിരുന്നത്. എന്നിട്ടും പഠിച്ചില്ല ആരെങ്കിലും പുറത്തൊരു ഫോട്ടോ എടുത്താല്‍ ഓടിച്ചിട്ടു പിടിക്കും. എന്തായാലും ഈ ഉരുളി കവര്‍ച്ച അധികാരികള്‍ക്ക് ഞെട്ടലും നാണക്കേടും ആണ് ഉണ്ടാക്കിയിരിക്കുന്നത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെ.എസ്.ആർ.ടി.സി ബസിൽ വൻ കവർച്ച : സ്വർണ്ണവ്യാപാരിയുടെ ഒന്നര കിലോ സ്വർണ്ണം നഷ്ടപ്പെട്ടു