ആകാംക്ഷയിൽ കേരളം: പാലായിൽ വോട്ടെടുപ്പ് ആരംഭിച്ചു, വിജയപ്രതീക്ഷയിൽ മുന്നണികൾ

1,79107 വോട്ടര്‍മാര്‍ 176 പോളിംഗ് ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തും.

തുമ്പി എബ്രഹാം
തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (08:13 IST)
കേരളം ഉറ്റു നോക്കുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ആരംഭിച്ചു. രാവിലെ 7 മണിക്ക് ആരംഭിച്ച പോളിംഗ് വൈകീട്ട് 6 വരെയാണ്. 1,79107 വോട്ടര്‍മാര്‍ 176 പോളിംഗ് ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്തും. എല്ലാ ബൂത്തുകളിലും വിവി പാറ്റ് മെഷീനുകള്‍ ഉപയോഗിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.സെപ്റ്റംബര്‍ 27നാണ് വോട്ടെണ്ണല്‍ നടക്കുക.
 
സിപിഐഎം സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി. ഇത്തവണ പാലായില്‍ മാറ്റം ഉണ്ടാകും എന്നാണ് മാണി സി കാപ്പന്‍ അഭിപ്രായപ്പെട്ടത്. മറ്റു സ്ഥാനാര്‍ഥികളും രാവിലെ തന്നെ വോട്ടു രേഖപ്പെടുത്താനെത്തും.
 
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാണി സികാപ്പന്‍, യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോം, എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരി എന്നിവരും 10 സ്വതന്ത്ര സ്ഥാനാര്‍ഥികളും ഉള്‍പ്പെടെ 13 പേരാണ് മത്സര രംഗത്തുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

അടുത്ത ലേഖനം
Show comments