Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷാഫി പ്രമാണി കളിക്കുന്നു; പാലക്കാട് കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു

കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും രേഖാമൂലം പരാതി നല്‍കിയിട്ടും പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെന്ന് ശശിയും സിത്താരയും പറഞ്ഞു

Palakkad By Election

രേണുക വേണു

, ശനി, 2 നവം‌ബര്‍ 2024 (08:53 IST)
പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു. ഷാഫി പറമ്പില്‍ ജില്ലാ നേതൃത്വത്തിനു വില കല്‍പ്പിക്കുന്നില്ലെന്ന് ആരോപിച്ച് കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും പുറത്തേക്ക്. ഷാഫിയുടെ നോമിനിയായ രാഹുല്‍ മാങ്കൂട്ടത്തിലിനു സീറ്റ് നല്‍കിയതില്‍ അമര്‍ഷം തുറന്നുപറഞ്ഞ് രണ്ട് നേതാക്കള്‍ കൂടി കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസ് പിരായിരി മണ്ഡലം സെക്രട്ടറി ജി.ശശി, പിരായിരി പഞ്ചായത്ത് ഒന്നാം വാര്‍ഡ് അംഗവും ശശിയുടെ ഭാര്യയുമായ സിത്താര എന്നിവരാണ് രാജിവച്ചത്. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഡോ.പി.സരിന് പിന്തുണയും പ്രഖ്യാപിച്ചു. 
 
കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും രേഖാമൂലം പരാതി നല്‍കിയിട്ടും പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെന്ന് ശശിയും സിത്താരയും പറഞ്ഞു. റോഡ് ഉള്‍പ്പെടെയുള്ള വികസനകാര്യങ്ങള്‍ നിരന്തരം ഉന്നയിച്ചിട്ടും ഷാഫി അവഗണിച്ചു. ജനങ്ങളുടെ ആവശ്യങ്ങളോടെല്ലാം മുഖംതിരിച്ചു. അവരുടെകൂടെ നില്‍ക്കുന്നവരെ മാത്രം സംരക്ഷിക്കുകയാണ്. മുപ്പതുവര്‍ഷമായി കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. ബൂത്ത് പ്രസിഡന്റായിരുന്നു. പാര്‍ട്ടിക്കുവേണ്ടി നന്നായി കഷ്ടപ്പെട്ടു. അവഗണന ഇനി തുടരാന്‍ കഴിയില്ല. പാര്‍ടിയുടെ തെറ്റായപോക്കില്‍ വേദനിക്കുന്ന ഒരുപാടുപേര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. പലരും അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും ശശി പറഞ്ഞു. പഞ്ചായത്ത് അംഗമായി തുടരുമെന്ന് സിത്താരയും വ്യക്തമാക്കി. 
 
ഷാഫിയോടു എതിര്‍പ്പുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും പാലക്കാട് മണ്ഡലത്തില്‍ ഉണ്ട്. ഈ കോണ്‍ഗ്രസ് വോട്ടുകള്‍ എല്‍ഡിഎഫിലേക്ക് പോകുമെന്ന പേടിയാണ് കെപിസിസി നേതൃത്വത്തിനു അടക്കം ഇപ്പോള്‍ ഉള്ളത്. പാലക്കാട് നിയോജകമണ്ഡലത്തിലെ പല കോണ്‍ഗ്രസ് ശക്തി കേന്ദ്രങ്ങളിലും ഷാഫി പറമ്പിലിനും രാഹുല്‍ മാങ്കൂട്ടത്തിലിനുമെതിരായ വികാരം നിലനില്‍ക്കുന്നു. ഈ വോട്ടുകള്‍ പൂര്‍ണമായും എല്‍ഡിഎഫിനു ലഭിക്കുമെന്നാണ് പാലക്കാട് ഡിസിസിയിലെ നേതാക്കളും ആശങ്കപ്പെടുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

എത്ര തവണ നിങ്ങള്‍ക്ക് ആധാര്‍ കാര്‍ഡിലെ നമ്പര്‍ മാറ്റാം