പാലക്കാട് കാഞ്ഞിരക്കായ കഴിച്ച് വെളിച്ചപ്പാട് മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. തൃത്താല പോലീസാണ് കേസെടുത്തത്. പരുതൂര്‍ കുളമുക്ക് സ്വദേശി ഷൈജു ആണ് മരിച്ചത്. ക്ഷേത്ര ചടങ്ങിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ മൂന്ന് കാഞ്ഞിരക്കായ യുവാവ് കഴിക്കുകയായിരുന്നു. വെളിച്ചപ്പാടായി തുള്ളുകയായിരുന്ന ഷൈജു ആചാരത്തിന്റെ ഭാഗമായി ലഭിച്ച പഴങ്ങളാണ് കഴിച്ചത്.
ഒപ്പം കാഞ്ഞിരക്കായും ഉണ്ടായിരുന്നു. പിന്നാലെ ഷൈജുവിന് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഷൈജുവിന്റെ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി. മൃതദേഹം ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തിരുന്നു.