Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കിയതിൽ പെൺകുട്ടിക്ക് മാനഹാനി : യുവാവിനു 13 മാസം തടവ്

Pocso Palakkad Muttikulangara
പോക്സോ പാലക്കാട് മുട്ടിക്കുളങ്ങര

എ കെ ജെ അയ്യർ

, ഞായര്‍, 16 ഫെബ്രുവരി 2025 (15:41 IST)
പാലക്കാട്: പെൺകുട്ടിക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തിൽ കുളിമുറിയിലേക്ക് ഒളിഞ്ഞു നോക്കി എന്ന പരാതിയെ തുടർന്നുണ്ടായ കേസിൽ യുവാവിനെ കോടതി 13 മാസത്തെ തടവിനും പതിനായിരം രൂപാ പിഴയടക്കാനും ശിക്ഷ വിധിച്ചു. പുതുപ്പരിയാരം മുട്ടിക്കുളങ്ങര സ്വദേശി എം.ആർ.രാകേഷ് എന്ന 23 കാരനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി.സഞ്ജു ശിക്ഷിച്ചത്.
 
2019 ഏപ്രിൽ 17 ന് രാത്രി പത്തര മണിക്കാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പിഴ അടച്ചിലെങ്കിൽ ഒരു മാസം അധിക തടവ് അനുഭവിക്കണം. ഹേമാംബികാ നഗർ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പിലൂടെ ബാങ്ക് ജീവനക്കാരന് 52 ലക്ഷം നഷ്ടപ്പെട്ട കേസിലെ പ്രതി പിടിയിൽ