Select Your Language

Notifications

webdunia
webdunia
webdunia
webdunia

അട്ടപ്പാടിയിൽ ആനക്കൊമ്പും തോക്കുകളും പിടികൂടി

അട്ടപ്പാടിയിൽ ആനക്കൊമ്പും തോക്കുകളും പിടികൂടി

എ കെ ജെ അയ്യര്‍

, ബുധന്‍, 6 ഡിസം‌ബര്‍ 2023 (17:31 IST)
പാലക്കാട്: അട്ടപ്പാടിയിലെ വീട്ടിൽ നിന്ന് വനപാലകർ ആനക്കൊമ്പുകളും നാടൻ തോക്കുകളും പിടികൂടി. പുത്തൂർ ഇലച്ചിവഴിയിൽ സിബി എന്നയാളുടെ വീട്ടിൽ നിന്ന് കഴിഞ്ഞ ദിവസമാണ് രണ്ടു ആനക്കൊമ്പുകളും ആറ് നാടൻ തോക്കുകളും പുലി, കരടി എന്നിവയുടെ പല്ലുകളും വെടിമരുന്ന് എന്നിവയും പിടിച്ചെടുത്തത്.  

ഇതിനെ തുടർന്ന് ഇലച്ചിവഴി സ്വദേശി സിബി, മലപ്പുറം പാണ്ടിക്കാട് സ്വദേശി യൂസ്സഫ് ഖാൻ, മേലാറ്റൂർ സ്വദേശി അസ്‌കർ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊച്ചി വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യുറോ, തിരുവനന്തപുരം ഫോറസ്റ്റ് ഇന്റലിജൻസ് വിഭാഗം, അട്ടപ്പാടി വനം റേഞ്ച് ഓഫീസർ എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജീരകസോഡയിൽ ചത്ത എലിയെ കണ്ടെത്തി : സോഡാ നിർമ്മാണ സ്ഥാനം അടച്ചുപൂട്ടി