ഏഴുദിവസത്തില്‍ പാലക്കാട് പെയ്തിറങ്ങിയത് പത്തിരട്ടി മഴ!
എന്നാല്‍ 632 മില്ലിമീറ്റര്‍ മഴ ഇവിടെ ലഭിച്ചു.
ഏഴുദിവസത്തില്‍ പാലക്കാട് പെയ്തിറങ്ങിയത് പത്തിരട്ടി മഴ. സാധാരണ ഏഴുദിവസത്തില്‍ ലഭിക്കേണ്ട മഴ 38.7 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍ ലഭിച്ചത് 416.3 മില്ലിമീറ്റര്‍ മഴയാണ്. രണ്ടാം സ്ഥാനം കണ്ണൂരിനാണ്. ഇവിടെ ഏഴുദിവസത്തില്‍ 66മില്ലിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. എന്നാല്‍ 632 മില്ലിമീറ്റര്‍ മഴ ഇവിടെ ലഭിച്ചു.
അതേസമയം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 mm യില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
കൂടാതെ തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.