Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹ്രസ്വ സന്ദർശനങ്ങൾക്കായി കേരളത്തിൽ എത്തുന്നവർ എട്ടാം ദിവസം മടങ്ങണം, അല്ലെങ്കിൽ കേസ്

ഹ്രസ്വ സന്ദർശനങ്ങൾക്കായി കേരളത്തിൽ എത്തുന്നവർ എട്ടാം ദിവസം മടങ്ങണം, അല്ലെങ്കിൽ കേസ്
തിരുവനന്തപുരം , തിങ്കള്‍, 15 ജൂണ്‍ 2020 (14:15 IST)
തിരുവനന്തപുരം: ഹ്രസ്വ സന്ദർശനത്തിനായി കേരളത്തിലെത്തുന്നവർ എട്ടാം നാൾ മടങ്ങണമെന്ന് സർക്കാരിന്റെ പുതിയ മാർഗനിർദേശം. ഇത്തരത്തിൽ വരുന്നവർ കൂടുതൽ നാൾ തങ്ങിയാൽ ബന്ധപ്പെട്ടവര്‍ക്കെതിരേ കേസെടുക്കുമെന്നും പുതിയ ഉത്തരവില്‍ പറയുന്നു. കൂടുതല്‍ ദിവസം തങ്ങിയാല്‍ ബന്ധപ്പെട്ട സ്ഥാപനം, കമ്പനി തുടങ്ങിയവര്‍ക്കെതിരെയാകുംകേസെടുക്കുക.
 
ഹ്രസ്വ സന്ദര്‍ശനത്തിനായി കേരളത്തില്‍ വരുന്ന ഉദ്യോഗസ്ഥര്‍, പ്രൊഫഷണലുകള്‍ എന്നിവർക്കാണ് നിലവിൽ ക്വാറന്റൈൻ ഇളവുകൾ ഉള്ളത്.പരീക്ഷ എഴുതാന്‍ വരുന്നവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇവരും ഏഴ് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് തങ്ങാന്‍ പാടില്ല.പരീക്ഷ എഴുതാനെത്തുന്നവർ മറ്റൊരു സ്ഥലത്തേക്കും പോവുകയും ചെയ്യരുത്. പരീക്ഷാത്തീയതിയുടെ മൂന്ന് ദിവസം മുമ്പ് വരെ കേരളത്തിലേക്ക് വരാം അതുപോലെ തന്നെ പരീക്ഷാത്തീയതി കഴിഞ്ഞ് മൂന്ന് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് താമസിക്കാനും പാടുള്ളതല്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അധികവൈദ്യുത ബിൽ വിവാദം: കെഎസ്ഇ‌ബിയോട് ഹൈക്കോടതി വിശദീകരണം തേടി