Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചോറിൽ വിഷം കലർത്തി മക്കളെ കൊന്നു, എന്നിട്ട് ഒന്നുമറിയാത്ത പോലെ അവരുടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് കരഞ്ഞു! - സൌമ്യയുടെ ക്രൂരമുഖം പൊളിച്ചെറിഞ്ഞ് പൊലീസ്

അച്ഛനും അമ്മയ്ക്കും കറിയിൽ എലിവിഷം നൽകി, മക്കളെ കൊന്നത് ചോറിൽ വിഷം ചേർത്ത്; അവിഹിതം മറയ്ക്കാൻ സൌമ്യ ചെയ്തത് നാല് അരുംകൊല

ചോറിൽ വിഷം കലർത്തി മക്കളെ കൊന്നു, എന്നിട്ട് ഒന്നുമറിയാത്ത പോലെ അവരുടെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് കരഞ്ഞു! - സൌമ്യയുടെ ക്രൂരമുഖം പൊളിച്ചെറിഞ്ഞ് പൊലീസ്
, ബുധന്‍, 25 ഏപ്രില്‍ 2018 (08:52 IST)
പിണറായിയിൽ ഒരു കുടുംബത്തിലെ നാലു പേർ മാസങ്ങളുടെ വ്യത്യാസത്തിൽ മരിക്കാനിടയായ സംഭവത്തിൽ മരിച്ച കുട്ടികളുടെ അമ്മ സൌമ്യ കുറ്റം സമ്മതിച്ചു. സൌമ്യയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. സംഭവത്തിൽ സൌമ്യക്ക് പങ്കുണ്ടെന്ന് സൂചന ലഭിച്ച പൊലീസ് ഇന്നലെ ഇവരെ കസ്റ്റഡിയിൽ എടുത്തിരുന്നു.
 
ആദ്യമൊക്കെ ഒഴിഞ്ഞുമാറിയ സൌമ്യ പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. തന്റെ അവിഹിതം മറയ്ക്കുന്നതിന് വേണ്ടിയിട്ടാണ് മാതാപിതാക്കളെയും മക്കളെയും കൊലപ്പെടുത്തിയതെന്നായിരുന്നു സൌമ്യയുടെ കുറ്റസമ്മതം.
മാതാപിതാക്കൾക്കും ഒരു മകൾക്കും എലിവിഷം നൽകിയാണ് കൊന്നതെന്ന് ചോദ്യം ചെയ്യലിൽ സൗമ്യ സമ്മതിച്ചു. 
 
അച്ഛൻ കുഞ്ഞിക്കണ്ണന് രസത്തിലും അമ്മ കമലയ്ക്കു മീൻ കറിയിലും മകൾ ഐശ്വര്യയ്ക്കു ചോറിലും വിഷം നൽകിയെന്ന് സൌമ്യ സമ്മതിച്ചു. അതേസമയം, 2012ൽ മരിച്ച ഇളയമകൾ സൌമ്യയുടേത് സ്വാഭാവിക മരണമായിരുന്നു എന്നാണ് സൌമ്യ പറയുന്നത്. എന്നാൽ, അതും ആസൂത്രിത കൊലപാതകം തന്നെയാണോ എന്നാണ് പൊലീസിന്റെ സംശയം.
 
വണ്ണത്താംവീട്ടിൽ കുഞ്ഞേരി കുഞ്ഞിക്കണ്ണൻ, ഭാര്യ കമല, കുഞ്ഞിക്കണ്ണന്റെ കൊച്ചുമകൾ ഐശ്വര്യ (9) എന്നിവരാണു കഴിഞ്ഞ നാലു മാസത്തിനിടെ ഛർദ്ദിയെ തുടർന്നു മരിച്ചത്. സൗമ്യയുടെ രണ്ടാമത്തെ മകൾ കീർത്തന (1) ആറു വർഷം മുൻപ് സമാന സാഹചര്യങ്ങളിൽ ഛർദ്ദിയെ തുടർന്നു മരിച്ചിരുന്നു.
 
മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കുഞ്ഞിക്കണ്ണന്റേയും കമലയുടെയും മൃതദേഹത്തിൽ എലിവിഷത്തിൽ ഉപയോഗിക്കുന്ന അലുമിനിയം ഫോസ്ഫേറ്റിന്റെ അംശം കണ്ടെത്തി. ഇതു ചെറിയ അളവിൽ പോലും ശരീരത്തിൽ ചെല്ലുന്നതു ഛർദ്ദിയും ശ്വാസംമുട്ടലും ഉണ്ടാക്കുമെന്നും രക്തസമ്മർദ്ദം കുറഞ്ഞ് അപകടാവസ്ഥയിലാകുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.
 
നാലുപേരെയും നാല് ആശുപത്രികളിലാണ് ചികിത്സിച്ചത്. ഇവര്‍ ആശുപത്രിയില്‍ എത്തി ചികിത്സ തുടങ്ങി പരിശോധനകള്‍ പൂര്‍ത്തിയാക്കി ആരോഗ്യ സ്ഥിതി വീണ്ടെടുത്ത ശേഷം പെട്ടെന്ന് മരണപ്പെടുകയാണുണ്ടായിട്ടുള്ളത് അതേസമയം, സൗമ്യയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന യുവാക്കളേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ, അവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൂരങ്ങളുടെ പൂരത്തിന് തുടക്കം; ദൃശ്യവിസ്മയമായ തൃശൂര്‍ പൂരം, ആവേശക്കാഴ്ചയൊരുക്കി പൂരപ്രേമികൾ