പിണറായി വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; വിവരങ്ങള്‍ പുറത്തു വിടാതെ അധികൃതര്‍
പിണറായി വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; വിവരങ്ങള്‍ പുറത്തു വിടാതെ അധികൃതര്‍
മുഖ്യമന്ത്രി പിണറായി വിജയനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച പുലര്‍ച്ചെ ചെന്നൈ ഗ്രീന്‍സ് റോഡിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
ബ്ലഡ് കൗണ്ടിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നത്. ഇക്കാര്യം നിഷേധിച്ച് അദ്ദേഹത്തിന്റെ ഓഫിസ് രംഗത്തുവന്നു.
പതിവു പരിശോധനയ്ക്കായിട്ടാണു മുഖ്യമന്ത്രി ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യയും ഒപ്പമുണ്ട്. മെഡിക്കൽ പരിശോധന നേരത്തേ തീരുമാനിച്ചതാണെന്നും ഞായറാഴ്ച രാവിലെ അദ്ദേഹം തിരിച്ചെത്തുമെന്നും പ്രൈവറ്റ് സെക്രട്ടറി വ്യക്തമാക്കി.