Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദിവാസികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കും; മധുവിന്റെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി

മധുവിന്റെ മരണത്തിൽ ചെയ്യാനാകുന്നതെല്ലാം സർക്കാർ ചെയ്യുമെന്ന് മുഖ്യമന്ത്രി

ആദിവാസികളുടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കും; മധുവിന്റെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി
, വെള്ളി, 2 മാര്‍ച്ച് 2018 (13:39 IST)
അട്ടപ്പാടിയിൽ ആദിവാസികളുടെ ഭക്ഷ്യസുരക്ഷ സർക്കാർ ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദിവാസി ക്ഷേമത്തിന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജില്ലാതല ഉദ്യോഗസ്ഥരുടേയും അട്ടപ്പാടിയിലെ പട്ടികവിഭാഗ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
 
ആവശ്യമായ ഭക്ഷ്യധാന്യം വിതരണം ചെയ്യാൻ സപ്ലൈകോയെ ചുമതലപ്പെടുത്തും. ആദിവാസികൾക്കു ഗുണനിലവാരമുളള റേഷൻ ഉൽപന്നങ്ങൾതന്നെ ലഭിക്കുമെന്ന് ഉറപ്പാക്കും. ഇതിനായി 10 കോടി രൂപ മാറ്റിവച്ചു. അടുത്തമാസം നടപടി ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
 
കുടുംബശ്രീ ലേബര്‍ ബാങ്കുകള്‍ ഉപയോഗപ്പെടുത്തി കൃഷി മേഖലയില്‍ ആദിവാസികളുടെ സാന്നിധ്യം ഉറപ്പാക്കും. എല്ലാ ആദിവാസികൾക്കും തൊഴിലുറപ്പിൽ 200 ദിവസം തൊഴിൽ നൽകും. അട്ടപ്പാടിയിലെ സർക്കാർ ‍ഓഫിസുകളിൽ ദിവസവേതനക്കാരെ നിയമിക്കുന്നതിൽ അർഹരായ ആദിവാസികൾക്കു മുൻഗണന നൽകും. ശുദ്ധജലം ലഭ്യമാക്കാൻ ആരംഭിച്ച പദ്ധതികൾ പൂർത്തിയാക്കുമെന്ന് ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
 
നേരത്തെ, മധുവിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി മധുവിന്റെ മരണം സംബന്ധിച്ച് പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്ന് കുടുംബത്തിന് ഉറപ്പുനല്‍കി. പ്രതികള്‍ക്ക് ജാമ്യം നൽകരുതെന്ന് മധുവിന്റെ കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മധുവിന്റെ വീട് ഉൾപ്പെടെ ഇരിക്കുന്ന ഊരിലേക്കുള്ള മുക്കാലി – ചിണ്ടക്കി റോഡ് നിർമാണം സംബന്ധിച്ച കേസിൽ പരിഹാര നടപടി സ്വീകരിച്ചു നിർമാണം വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളക്‍ടറുടെ കസേരയില്‍ ഇ​രി​ക്കു​ന്ന​തു സ്കൂ​ൾ വി​ദ്യാ​ർ​ഥിയോ ?; തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ വിഷയത്തിൽ ടിവി അനുപമയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി - കളക്‍ടറുടെ നോട്ടീസ് റദ്ദാക്കി