Select Your Language

Notifications

webdunia
webdunia
webdunia
webdunia

സോഷ്യൽ മീഡിയ മധുവിനെ മറന്നു, ഏറ്റെടുത്ത് മുഖ്യമന്ത്രി

മധുവിനെ സോഷ്യൽ മീഡിയ കൈയ്യൊഴിഞ്ഞു...

സോഷ്യൽ മീഡിയ മധുവിനെ മറന്നു, ഏറ്റെടുത്ത് മുഖ്യമന്ത്രി
, വെള്ളി, 2 മാര്‍ച്ച് 2018 (09:16 IST)
അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് അട്ടപ്പാടി സന്ദര്‍ശിക്കും. അട്ടപ്പാടിയിൽ എത്തുന്ന മുഖ്യമന്ത്രി ജില്ലാതല ഉദ്യോഗസ്ഥരുടേയും അട്ടപ്പാടിയിലെ പട്ടിക വിഭാഗ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥരുടേയും യോഗത്തില്‍ പങ്കെടുത്തശേഷമായിരിക്കും മധുവിന്റെ മുക്കാലി ചിണ്ടക്കിയൂരിലെ വീട് സന്ദര്‍ശിക്കുക.
 
അതേസമയം, കൊലപാതകത്തില്‍ പൊലീസിന്റെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി സംഘടനകള്‍ രംഗത്തെത്തി. സംഭവത്തില്‍ ഉള്‍പ്പെട്ട വനം വകുപ്പ് ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ല. അട്ടപ്പാടിയിലെ ആദിവാസികളുടെ ദുരൂഹ മരണങ്ങള്‍ സംബന്ധിച്ച അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ അട്ടപ്പാടി സന്ദര്‍ശനം.
 
നേരത്തേ, മധുവിന്റെ കൊലപാതകം പരിഷ്കൃത സമൂഹത്തിന് അപമാനമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. പ്രതികള്‍ വനത്തില്‍ പ്രവേശിച്ചത് ചീഫ് കണ്‍സര്‍വേറ്റര്‍ അന്വേഷിക്കുന്നുണ്ടെന്നും കുറ്റവാളികള്‍ക്ക് പരമാവധി ശിക്ഷ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അ​വ​സ​ര​വാ​ദി​ക​ളും അ​ഴി​മ​തി​ക്കാ​രും മുന്നണിയില്‍ വേണ്ട; മാണി എത്തിയാല്‍ എൽഡിഎഫിന്റെ പ്രതിച്ഛായ തകരും - നിലപാട് കടുപ്പിച്ച് സിപിഐ