Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്നും മഴയ്ക്ക് ശമനം: സംസ്ഥാനത്ത് നാളെ മുതൽ ശക്തമായ മഴ

Kerala weather updates today

നിഹാരിക കെ എസ്

, വ്യാഴം, 31 ഒക്‌ടോബര്‍ 2024 (08:55 IST)
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ഇന്നു കൂടെ ശമനമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒരു ജില്ലയിലും അലർട്ടുകൾ നൽകിയിട്ടില്ല. നാളെ മുതൽ മഴ കണക്കുമെന്നാണ് റിപ്പോർട്ട്. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ തുടരും. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 
 
നാളെ (വെള്ളി) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം,  ഇടുക്കി, പാലക്കാട് എന്നീ ജില്ലകളിലും ഞായറാഴ്ച തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. അടുത്ത 3 മണിക്കൂറിൽ (പുലർച്ചെ 4 മണിയ്ക്ക് പ്രഖ്യാപിച്ചത്)   ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും,  കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ  മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ  വകുപ്പ് അറിയിച്ചു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ദീപാവലി തിരക്ക് കുറയ്ക്കാൻ 58 സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തും