പ്രളയബാധിതർക്കായി 'ഗോർഡ് ചലഞ്ചുമായി' പികെ ശ്രീമതി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വർണ്ണവളകൾ നൽകി
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്‍റെ സ്വര്‍ണ്ണ വളകള്‍ സംഭാവന ചെയ്തു കൊണ്ടാണ് ശ്രീമതി ടീച്ചര്‍ ഗോള്‍ഡ് ചലഞ്ചിന് തുടക്കമിട്ടത്.
Publish Date: Tue, 20 Aug 2019 (16:05 IST)
Updated Date: Tue, 20 Aug 2019 (16:11 IST)
പ്രളയ ദുരിതതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൂടുതല്‍ ഫണ്ട് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഗോള്‍ഡ് ചലഞ്ചുമായി മുൻ എംപിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതി ടീച്ചർ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് തന്‍റെ സ്വര്‍ണ്ണ വളകള്‍ സംഭാവന ചെയ്തു കൊണ്ടാണ് ശ്രീമതി ടീച്ചര്‍ ഗോള്‍ഡ് ചലഞ്ചിന് തുടക്കമിട്ടത്. ഇന്നലെ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയ ശ്രീമതി ടീച്ചര്‍ പിണറായി വിജയന് ഒരു ലക്ഷം രൂപയും രണ്ട് സ്വര്‍ണവളകളും കൈമാറി. തുടര്‍ന്ന് ഇതേ മാതൃക പിന്തുടരാന്‍ അവര്‍ മറ്റു സ്ത്രീകളോടും ആഹ്വാനം ചെയ്യുകയായിരുന്നു.
ഗോള്‍ഡ് ചലഞ്ച് ഏറ്റെടുക്കാന്‍ സന്നദ്ധരായ സ്ത്രീകള്‍ അവരുടെ ഒരു പവന്‍റെ ആഭരണമെങ്കിലും ദുരിതാശ്വാസനിധിയിലേക്ക് നല്‍കണം എന്നാണ് പികെ ശ്രീമതി ടീച്ചര്‍ പറയുന്നത്. സന്മനസുള്ള സഹോദരിമാർ അവരുടെ കയ്യിലെ ഒരു തരി പൊന്നു എല്ലാം നശിച്ചു പോയവരുടെ സഹായത്തിനായി നൽകിയിരുന്നെങ്കിൽ. ഒരു ചെറിയ ചാലഞ്ച് എന്ന് പറഞ്ഞു കൊണ്ട് ഫെയ്സ്ബുക്കിൽ ശ്രീമതി കുറിപ്പുമിട്ടു.
കേരളത്തിലെ 25000 സ്ത്രീകള്‍ എങ്കിലും ഗോള്‍ഡ് ചലഞ്ച് ഏറ്റെടുത്ത് ഒരു പവന്‍ മൂല്യമുള്ള സ്വര്‍ണാഭരണങ്ങള്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ തയ്യാറായാല്‍ 67.50 കോടി രൂപ (പവന് 27,000 എന്ന കണക്കിൽ) ദുരിതാശ്വാസനിധിയിലേക്ക് എത്തുമെന്ന കൗതുകകരമായ കണക്കും ശ്രീമതി മുന്നോട്ട് വയ്ക്കുന്നുണ്ട്.