Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്‍കുട്ടിയോട് മോശമായ പെരുമാറ്റം: മദ്രസാ അധ്യാപകര്‍ അറസ്റ്റില്‍

POCSO case madrasa teachers arrested
, ശനി, 17 ജൂണ്‍ 2023 (12:44 IST)
മലപ്പുറം: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളോട് മോശമായ രീതിയില്‍ പെരുമാറി എന്ന കേസുമായി ബന്ധപ്പെട്ടു മൂന്നു മദ്രസാ അധ്യാപകര്‍ ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പടപ്പ് പാലപ്പെട്ടി പോറ്റാടി കുഞ്ഞഹമ്മദ് (64), പാലക്കാട് മണത്തില്‍ കൊച്ചിയില്‍ ഹൈദ്രോസ് (50), പാലപ്പെട്ടി തണ്ണിപ്പാറന മുഹമ്മദുണ്ണി (67) എന്നീ മദ്രസാ അധ്യാപകരും  വെളിയങ്കോട് തൈപ്പറമ്പില്‍ ബാവ (54) എന്നയാളുമാണ് അറസ്റ്റിലായത്.
 
പെരുമ്പടപ്പ് സി.ഐ ഇ.പിസുരേശന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പോക്‌സോ നിയമ പ്രകാരം ഇവരെ അറസ്റ്റ് ചെയ്തത്. സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടികള്‍ തങ്ങള്‍ക്കുണ്ടായ പ്രയാസങ്ങള്‍ അറിയിച്ചത്. അധ്യാപകരും കൗണ്‌സിലറുമാണ് ഈ വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. അറസ്റ്റിലായ പ്രതികളെ പൊന്നാനി കോടതി റിമാന്‍ഡ് ചെയ്തു.    
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നായയുടെ നഖം കൊണ്ട് പോറലേറ്റ സ്ത്രീ പേ വിഷബാധ മൂലം മരിച്ചു