Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്

രാഹുലിന്റെ ഫോട്ടോ അടങ്ങിയ പോസ്റ്ററും ഫേസ്ബുക്കില്‍ പങ്കു വെച്ചിട്ടുള്ളത്. രാഹുലിന്റെ രാജിക്ക് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്.

PP Divya

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 22 ഓഗസ്റ്റ് 2025 (12:41 IST)
രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പി പി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് വില്പനയ്ക്ക്, സെക്കന്‍ഡ് ഹാന്‍ഡ്, സ്ഥലം പാലക്കാട്, വില-000 എന്ന കുറിപ്പോടെ രാഹുലിന്റെ ഫോട്ടോ അടങ്ങിയ പോസ്റ്ററും ഫേസ്ബുക്കില്‍ പങ്കു വെച്ചിട്ടുള്ളത്. രാഹുലിന്റെ രാജിക്ക് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ്.
 
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ ദിവ്യയ്‌ക്കെതിരെ ശക്തമായി ആഞ്ഞടിച്ച വ്യക്തിയായിരുന്നു രാഹുല്‍. അധികാരത്തിന്റെ അഹന്തയില്‍ പച്ച ജീവനെ കൊന്നു എന്നായിരുന്നു അന്ന് രാഹുല്‍ പറഞ്ഞത്. ദിവ്യയെ പാര്‍ട്ടി സംരക്ഷിക്കുന്നുവന്നും രാഹുല്‍ ആരോപിച്ചിരുന്നു. അതേസമയം നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന് പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ തിടുക്കത്തില്‍ കേസെടുക്കേണ്ടതില്ലെന്ന് പോലീസിന് നിയമോപദേശം. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതിയെന്നും അതിനപ്പുറം തെളിവുകള്‍ പരാതിക്കാരി ഹാജരാക്കിയിട്ടില്ലെന്നുമാണ് പോലീസ് വിലയിരുത്തല്‍.
 
ഈ പരാതിയുടെ മാത്രം അടിസ്ഥാനത്തില്‍ കേസെടുത്താല്‍ കോടതിയില്‍ തിരിച്ചടിയാകുമെന്ന് പോലീസിന് പ്രാഥമിക നിയമപദേശം ലഭിച്ചു. ശബ്ദ സംഭാഷണത്തിലെ ഇര പരാതിയുമായി സമീപിക്കുകയോ കൂടുതല്‍ തെളിവുകള്‍ ലഭിക്കുകയും ചെയ്താല്‍ മാത്രം തുടര്‍നടപടി മതി എന്നാണ് പോലീസിന് ലഭിച്ച നിയമോപദേശം. സിപിഎം അനുഭാവിയായ അഭിഭാഷകന്‍ ഷിന്‍ഡോ സെബാസ്റ്റ്യന്‍ ആണ് കഴിഞ്ഞദിവസം രാഹുലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുക്രെയിന്‍-റഷ്യ സംഘര്‍ഷത്തിന് ഇന്ധനം പകരുന്നത് ഇന്ത്യ: രൂക്ഷ വിമര്‍ശനവുമായി ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ്