Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്കൂൾ കലോത്സവം: കിരീടത്തിനായി വാശിയേറിയ പോരാട്ടം, മുന്നിൽ കണ്ണൂർ

തൊട്ടുപിന്നാലെ തൃശ്ശൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടത്തിലുണ്ട്. പാലക്കാടും തൊട്ട് പിന്നിലുണ്ട്.

സ്കൂൾ കലോത്സവം: കിരീടത്തിനായി വാശിയേറിയ പോരാട്ടം, മുന്നിൽ കണ്ണൂർ

നിഹാരിക കെ.എസ്

, തിങ്കള്‍, 6 ജനുവരി 2025 (07:57 IST)
തിരുവനന്തപുരം: 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൻ്റെ രണ്ടാം ദിവസം പൂർത്തിയായിരിക്കുകയാണ്. കലാകിരീടത്തിനായി വാശിയേറിയ മത്സരമാണുള്ളത്. കണ്ണൂർ ആണ് നിലവിൽ ഒന്നാമതുള്ളത്. തൊട്ടുപിന്നാലെ തൃശ്ശൂരും കോഴിക്കോടും ഇഞ്ചോടിഞ്ച് പോരാട്ടത്തിലുണ്ട്. പാലക്കാടും തൊട്ട് പിന്നിലുണ്ട്. 
 
ആകെയുള്ള 249 മത്സരങ്ങളിൽ 118 എണ്ണം പൂ‍ർത്തിയാകുമ്പോൾ 449 പോയിൻ്റുമായി കണ്ണൂർ ജില്ലയാണ് ഒന്നാമത്. ഒരു പോയിൻ്റ് മാത്രം വ്യത്യാസത്തിൽ തൃശ്ശൂരാണ് രണ്ടാമത്. 446 പോയിൻ്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തുണ്ട്. 440 പോയിൻ്റുമായി പാലക്കാട് നാലാമതുണ്ട്. സ്കൂളുകളിൽ 65 പോയിൻ്റുമായി തിരുവനന്തപുരത്തെ കാർമൽ ഹയർ സെക്കൻഡറി സ്കൂൾ വഴുതക്കാടാണ് ഒന്നാമത്. 
 
60 പോയിൻ്റുമായി പത്തനംതിട്ട ജില്ലയിലെ എസ് വി ജി വി എച്ച് എസ് കിടങ്ങന്നൂരും പാലക്കാര്‍ ജില്ലയിലെ ബി എസ് എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂളുമാണ് രണ്ടാമത്. 56 പോയിന്റുമായി സെന്റ് തെരേസാസ് എ ഐ എച്ച് എസ് എസ് കണ്ണൂര്‍ മൂന്നാമതുമാണ്.
 
മൂന്നാം ദിവസമായ ഇന്ന് തിരുവാതിരകളിയും, കേരള നടനവും, നാടകവും, കോൽക്കളിയും, മിമിക്രിയും, കഥകളിയും, മലപ്പുലയ ആട്ടവുമെല്ലാം വേദിയിലെത്തും.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വയോധികൻ കുളത്തിൽ വീണു മരിച്ചു എന്ന സംഭവത്തിൽ ട്വിസ്റ്റ്: കുളം ഉടമ അറസ്റ്റിൽ