Webdunia - Bharat's app for daily news and videos

Install App

P.V.Anvar: 'അടുത്ത തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും സീറ്റ് വേണം, ഇപ്പോള്‍ കൂടെ നില്‍ക്കാം'; കോണ്‍ഗ്രസിനോടു കെഞ്ചി അന്‍വര്‍

വി.എസ്.ജോയ് സ്ഥാനാര്‍ഥിയായാല്‍ കോണ്‍ഗ്രസിനു തന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് അന്‍വര്‍ അറിയിച്ചിരുന്നു

രേണുക വേണു
ചൊവ്വ, 27 മെയ് 2025 (08:48 IST)
P.V.Anvar: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ പ്രതിരോധത്തിലായി പി.വി.അന്‍വര്‍. തന്റെ താല്‍പര്യം പരിഗണിക്കാതെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതാണ് അന്‍വറിനെ ധര്‍മസങ്കടത്തിലാക്കിയത്. കോണ്‍ഗ്രസ് തനിക്കൊരു വിലയും തന്നില്ലെന്ന വിഷമം അന്‍വറിനുണ്ട്. 
 
വി.എസ്.ജോയ് സ്ഥാനാര്‍ഥിയായാല്‍ കോണ്‍ഗ്രസിനു തന്റെ പൂര്‍ണ പിന്തുണ ഉണ്ടാകുമെന്ന് അന്‍വര്‍ അറിയിച്ചിരുന്നു. മാത്രമല്ല ഇപ്പോള്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച ആര്യാടന്‍ ഷൗക്കത്തിനോടുള്ള താല്‍പര്യക്കുറവും അന്‍വര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചതാണ്. ഇതൊന്നും പരിഗണിക്കാതെയാണ് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം നിലമ്പൂരിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. 
 
സ്ഥാനാര്‍ഥി പ്രഖ്യാപനം മാധ്യമങ്ങളില്‍ വന്ന ശേഷമാണ് അന്‍വര്‍ അറിഞ്ഞത്. അന്‍വറുമായി യാതൊരു കൂടിയാലോചനകളും നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ല. എല്‍ഡിഎഫിനെതിരായ പോരാട്ടത്തില്‍ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടും യുഡിഎഫില്‍ തനിക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്നാണ് അന്‍വറിന്റെ വിഷമം. ഇതോടെ ഇരു മുന്നണികള്‍ക്കും തന്നെ ആവശ്യമില്ലെന്ന തോന്നല്‍ പൊതുജനങ്ങളിലുണ്ടാകും. ഇത് തന്റെ രാഷ്ട്രീയഭാവിക്കു തിരിച്ചടിയാകുമെന്ന് അന്‍വര്‍ ഭയക്കുന്നു. 
 
ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിക്കാന്‍ നിലവില്‍ അന്‍വര്‍ തയ്യാറല്ല. ആര്യാടന്‍ ഷൗക്കത്തിനെ അംഗീകരിച്ച് യുഡിഎഫിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെങ്കില്‍ കോണ്‍ഗ്രസിനു മുന്നില്‍ മറ്റൊരു ഉപാധി വെച്ചിരിക്കുകയാണ് അന്‍വര്‍. 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യതയുള്ള ഒരു മണ്ഡലം തനിക്കു നല്‍കണമെന്നാണ് അന്‍വറിന്റെ ആവശ്യം. അങ്ങനെയൊരു സീറ്റ് കിട്ടുകയാണെങ്കില്‍ ഇപ്പോള്‍ കോണ്‍ഗ്രസിനു വഴങ്ങാനും അന്‍വര്‍ തയ്യാറാണ്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എന്ത് സമീപനം സ്വീകരിക്കണമെന്ന് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ അന്‍വര്‍ പ്രഖ്യാപിക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കാനറാ ബാങ്കിന്റെ വായ്പകള്‍ക്ക് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

മെഡലുറപ്പിക്കാമോ?, വനിതാ ചെസ് ലോകകപ്പ് സെമിയിലെത്തി കൊനേരു ഹംപി, ഇന്ത്യയ്ക്ക് ഇരട്ട മെഡൽ പ്രതീക്ഷ

ഒരു ഇരുന്നൂറ് തവണയെങ്കിലും ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്, അച്ഛനെ തല്ലിയ ആളല്ലെ എന്ന് ശ്രീശാന്തിന്റെ മകള്‍ ചോദിച്ചപ്പോള്‍ തകര്‍ന്നു പോയി: ഹര്‍ഭജന്‍ സിംഗ്

ക്രിക്കറ്റിലേക്ക് രാഷ്ട്രീയം കൊണ്ടുവരരുത്, ലെജൻഡ്സ് ലീഗിലെ ഇന്ത്യ- പാക് പോരാട്ടം ഉപേക്ഷിച്ചതിൽ പ്രതികരണവുമായി അഫ്രീദി

Pak vs Ban: ബംഗ്ലാദേശിനെതിരെ മുട്ടിനിൽക്കാൻ പോലും കെൽപ്പില്ല, നാണം കെട്ട് പാകിസ്ഥാൻ, ചരിത്രത്തിൽ ഇങ്ങനൊരു തോൽവി ഇതാദ്യം

എല്ലാം കാണുക

ഏറ്റവും പുതിയത്

വിഎസ് അച്യുതാനന്ദന് കേരളത്തിന്റെ അന്ത്യാഞ്ജലി

VS Achuthanandan: കണക്കുകൂട്ടലുകള്‍ തെറ്റിച്ച് വിലാപയാത്ര; എല്ലാവരെയും കാണിക്കുമെന്ന് പാര്‍ട്ടി

തനിക്കെതിരെ പരാമര്‍ശങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആധികാരികത എന്താണെന്ന് ശശി തരൂര്‍

ഗീതാ ഗോപിനാഥ് ഐഎംഎഫ് വിടുന്നു, വീണ്ടും അധ്യാപന രംഗത്തേക്ക്

ആത്മഹത്യ ചെയ്യുകയാണെന്ന് സുഹൃത്തുക്കള്‍ക്ക് സന്ദേശം; പോലീസെത്തി നോക്കിയപ്പോള്‍ വനിതാ ഡോക്ടര്‍ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍

അടുത്ത ലേഖനം
Show comments