രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡന പരാതി നല്‍കിയ യുവതിയെ
സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചുവെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യഹര്‍ജി ജില്ലാ കോടതി പരിഗണിക്കുന്നു. താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും അതിജീവിതയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ പിന്‍വലിക്കാമെന്നും രാഹുല്‍ ഈശ്വര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം അന്വേഷണത്തോടു രാഹുല്‍ സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.
സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ എന്ന് അന്വേഷിക്കുമെന്നും രാഹുലിന്റെ ഓഫീസില്‍ പരിശോധന നടത്തണമെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. അഡീഷണല്‍ സിജെഎം കോടതി രാഹുലിന്റെ ജാമ്യഹര്‍ജി തള്ളിയിരുന്നു. പൊലീസിന്റെ ആവശ്യം അംഗീകരിച്ച് രാഹുലിനെ കസ്റ്റഡിയില്‍ വിടുകയായിരുന്നു.