Rahul Mamkootathil: രണ്ടാം ബലാംത്സംഗ കേസില്‍ രാഹുലിനു തിരിച്ചടി; അറസ്റ്റിനു തടസമില്ല
തിങ്കളാഴ്ചയ്ക്കകം കേസില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്
Publish Date: Sat, 06 Dec 2025 (16:32 IST)
Updated Date: Sat, 06 Dec 2025 (16:34 IST)
Rahul Mamkootathil: 23 കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കു തിരിച്ചടി. തിരുവനന്തപുരം ജില്ലാ സെഷന്‍ കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജി വിശദമായ വാദത്തിനായി തിങ്കളാഴ്ചയിലേക്കു മാറ്റി. ഇക്കാലയളവില്‍ രാഹുലിന്റെ അറസ്റ്റിനു തടസമില്ലെന്നാണ് കോടതി വ്യക്തമാക്കിയത്. അറസ്റ്റ് തടയണമെന്ന രാഹുലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.
തിങ്കളാഴ്ചയ്ക്കകം കേസില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനു 23 കാരി ഇ-മെയില്‍ മുഖേന നല്‍കിയ പരാതി ഡിജിപിക്കു കൈമാറിയിരുന്നു. ഈ പരാതിയിലാണ് രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയ്തത്.
അതേസമയം പീഡനക്കേസില്‍ അറസ്റ്റ് ഭയന്നു ഒളിവില്‍ കഴിയുകയാണ് രാഹുല്‍. ഒളിവില്‍ കഴിയാന്‍ രാഹുലിനു ഉന്നതന്‍മാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. പലതവണ രാഹുല്‍ ഫോണും കാറും മാറി ഉപയോഗിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. രാഹുലിന്റെ മൊബൈല്‍ ഇടയ്ക്കിടെ ഓണ്‍ ആകുന്നതും അന്വേഷണസംഘത്തെ കുഴപ്പിക്കുന്നു. രാഹുല്‍ ബെംഗളൂരുവില്‍ തന്നെ ഉണ്ടാകാമെന്നാണ് അന്വേഷണസംഘം കരുതുന്നത്.