Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

അതേസമയം പീഡനക്കേസില്‍ രാഹുലിനു മുന്‍കൂര്‍ ജാമ്യമില്ല

രേണുക വേണു
വ്യാഴം, 4 ഡിസം‌ബര്‍ 2025 (14:26 IST)
Rahul Mamkootathil: പീഡനക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാഹുലിനെ പുറത്താക്കിയതായി കെപിസിസി അറിയിച്ചു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെയാണ് പുറത്താക്കല്‍. 
 
അതേസമയം പീഡനക്കേസില്‍ രാഹുലിനു മുന്‍കൂര്‍ ജാമ്യമില്ല. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയത്. രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ തടസമില്ലെന്ന് കോടതി വ്യക്തമാക്കി.

' രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. എഐസിസിയുടെ അനുമതിയോടെയാണ് പുറത്താക്കിയിരിക്കുന്നത്. എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയാണ് രാഹുലിനു നല്ലത്. കോണ്‍ഗ്രസിലെ എല്ലാ നേതാക്കളുടെയും ഐക്യകണ്‌ഠേനയുള്ള യോജിപ്പിലാണ് ഈ തീരുമാനം. ഇത്തരം സംഭവങ്ങളില്‍ മാതൃകാപരമായ തീരുമാനം കോണ്‍ഗ്രസ് എല്ലാകാലത്തും എടുത്തിട്ടുണ്ട്,' കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

പുടിന് നല്‍കിയ വിരുന്നില്‍ ശശി തരൂര്‍; കോണ്‍ഗ്രസ് നേതൃത്വത്തിന് അതൃപ്തി

ക്ലൗഡ് ഫ്ലെയർ വീണ്ടും പണിമുടക്കി, വെബ് സേവനങ്ങൾ നിശ്ചലമാകുന്നത് രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണ

ഇൻഡിഗോ പ്രതിസന്ധി, സാഹചര്യം മുതലെടുത്ത് വിമാനകമ്പനികൾ,ടിക്കറ്റുകൾക്ക് എട്ടിരട്ടി വില, ആകാശക്കൊള്ള!

വിവാഹപ്രായമായില്ലെങ്കിലും ഒരുമിച്ച് ജീവിക്കാം, ലിവ് ഇൻ ബന്ധമാകാമെന്ന് ഹൈക്കോടതി

യുഎസിന് റഷ്യയിൽ നിന്നും എണ്ണ വാങ്ങാം, ഇന്ത്യയ്ക്ക് പറ്റില്ലെന്നാണോ? ചോദ്യം ചെയ്ത് പുടിൻ

അടുത്ത ലേഖനം
Show comments