ഗതികെട്ട് കെപിസിസി; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതി ഡിജിപിക്കു കൈമാറി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സംരക്ഷിക്കുകയാണെന്നു വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കെപിസിസി നേതൃത്വം നിയമപരമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്

രേണുക വേണു
ചൊവ്വ, 2 ഡിസം‌ബര്‍ 2025 (17:17 IST)
പ്രതിരോധത്തിലായതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ പീഡന പരാതി ഡിജിപിക്കു കൈമാറി കെപിസിസി. രാഹുല്‍ ബലാത്സംഗം ചെയ്‌തെന്നു ആരോപിച്ച് 23 കാരി നല്‍കിയ പരാതിയാണ് കോണ്‍ഗ്രസ് നേതൃത്വം ഡിജിപിക്കു കൈമാറിയത്. 
 
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സംരക്ഷിക്കുകയാണെന്നു വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് കെപിസിസി നേതൃത്വം നിയമപരമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. കെപിസിസി നേതൃത്വത്തിനു പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് അതിജീവിത ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഈ ആരോപണം പാര്‍ട്ടിക്കു ദോഷം ചെയ്‌തേക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. 
 
നിലവില്‍ സസ്‌പെന്‍ഷനിലാണ് രാഹുല്‍. കൂടുതല്‍ പരാതികള്‍ വരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കാന്‍ കെപിസിസി നേതൃത്വം തീരുമാനിച്ചു. കെപിസിസി അധ്യക്ഷന്‍ ഇക്കാര്യം പ്രഖ്യാപിക്കാനാണ് സാധ്യത. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

മറ്റെന്നാള്‍ ഇന്ത്യാ സന്ദര്‍ശനത്തിന് പുടിനെത്തും; ഈ മൂന്ന് പ്രധാന കരാറുകള്‍ ഉണ്ടാകുമോയെന്ന ആശങ്കയില്‍ യുഎസും പാകിസ്ഥാനും

Rahul Mamkootathil: 'നിന്നെ എനിക്ക് ഗര്‍ഭിണിയാക്കണം'; രാഹുലിനെതിരെ ഗുരുതര ആരോപണങ്ങളുമായി പുതിയ പരാതി, കെപിസിസി പ്രതിരോധത്തില്‍

നിർബന്ധമില്ല, ഉപഭോക്താക്കൾക്ക് ആപ്പ് ഡിലീറ്റ് ചെയ്യാം, സഞ്ചാർ സാഥി ആപ്പിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി

ഡിറ്റ് വാ പോയി, കേരളത്തിന് മുകളിൽ വീണ്ടും കിഴക്കൻ കാറ്റ്, തുലാവർഷ മഴ സജീവമാകും

അടുത്ത ലേഖനം
Show comments