KK Rama and Rahul Mamkootathil
പീഡന കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ് എംഎല്‍എ കെ.കെ.രമ. എംഎല്‍എ സ്ഥാനത്ത് തുടരാന്‍ രാഹുല്‍ അര്‍ഹനല്ലെന്നും രമ പറഞ്ഞു.
' എന്തുകൊണ്ട് കേരള പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തില്ല എന്നാണ് ആലോചിക്കുന്നത്. പൊലീസിനു പറ്റുന്നില്ലേ ഇവരെ അറസ്റ്റ് ചെയ്യാന്‍? കര്‍ണാടകയില്‍ പോയി ഒളിച്ച ആളുകളെ വരെ അറസ്റ്റ് ചെയ്തവരാണ് കേരള പൊലീസ്. എന്താണ് അറസ്റ്റ് വൈകുന്നത്? ഈ ചര്‍ച്ച ഇങ്ങനെ നീട്ടികൊണ്ടുപോകുകയാണോ ഉദ്ദേശം? അറസ്റ്റ് ചെയ്യണം എത്രയും പെട്ടന്ന്. ഈ സ്ഥാനത്ത് തുടരാന്‍ അയാള്‍ അര്‍ഹനല്ല,' രമ പറഞ്ഞു.