രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി
2023 ലാണ് പരാതിക്കാരി രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിചയപ്പെടുന്നത്. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനം
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ വീണ്ടും ബലാത്സംഗ പരാതി. 23 കാരിയായ യുവതി രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവര്‍ക്കാണ് പരാതി നല്‍കിയിരിക്കുന്നത്.
2023 ലാണ് പരാതിക്കാരി രാഹുല്‍ മാങ്കൂട്ടത്തിലിനെ പരിചയപ്പെടുന്നത്. വിവാഹവാഗ്ദാനം നല്‍കിയായിരുന്നു പീഡനം. തന്നെ ഗര്‍ഭിണിയാക്കണമെന്ന് രാഹുല്‍ സന്ദേശം അയക്കാറുണ്ടെന്നും പരാതിക്കാരി പറയുന്നു.
ടെലിഗ്രാം വഴിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചാറ്റ് ചെയ്തിരുന്നത്. അതിക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു. ഇതിനിടെ തനിക്കു പാനിക്ക് അറ്റാക്കുണ്ടായി. ശരീരമാസകലം മുറിവുകള്‍ വരുത്തിയെന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. കെപിസിസിക്കു പരാതി നല്‍കിയ ശേഷം യാതൊരു നടപടിയും ഉണ്ടായില്ല. അതിനുശേഷമാണ് എഐസിസി നേതൃത്വത്തിനു പരാതി നല്‍കിയത്.