രാഹുലിനെ കേള്‍ക്കാന്‍ കോണ്‍ഗ്രസ്; രാജി എഴുതിവാങ്ങിയതെന്ന് സൂചന
ആരോപണവിധേയനെതിരെ വിട്ടുവീഴ്ചയില്ലാത്ത നപടിയുണ്ടാകും
ലൈംഗികാരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കേള്‍ക്കാന്‍ കോണ്‍ഗ്രസ്. ആരോപണ വിധേയനെ കേള്‍ക്കുമെന്നും നിരപരാധിത്വം തെളിയിക്കാനുള്ള അവകാശം രാഹുലിന് ഉണ്ടെന്നും സതീശന്‍ പറഞ്ഞു.
ആരോപണവിധേയനെതിരെ വിട്ടുവീഴ്ചയില്ലാത്ത നപടിയുണ്ടാകും. പരാതി പോലും ലഭിക്കാതിരുന്നിട്ടും ആരോപണം ഉയര്‍ന്ന് 24 മണിക്കൂര്‍ ആകും മുന്‍പ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് നീക്കി. ആരോപണ വിധേയരെ കോണ്‍ഗ്രസ് സംരക്ഷിക്കില്ല. മുഖം നോക്കാതെ നിലപാട് സ്വീകരിക്കുമെന്നും സതീശന്‍ പറഞ്ഞു.
അതേസമയം യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തു നിന്ന് രാഹുലിനെ നീക്കിയതാണോ സ്വയം രാജിവെച്ചതാണോ എന്ന ചോദ്യത്തോടു സതീശന്‍ കൃത്യമായി പ്രതികരിച്ചില്ല. രണ്ടായാലും റിസള്‍ട്ട് ഒന്നല്ലേ എന്നായിരുന്നു സതീശന്റെ മറുചോദ്യം. എന്നാല്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം സതീശനാണ് രാജി ചോദിച്ചുവാങ്ങിയത്. കെപിസിസി നേതൃത്വം രാജി ആവശ്യപ്പെട്ടെങ്കിലും രാഹുല്‍ ആദ്യം തയ്യാറല്ലായിരുന്നു. പിന്നീട് സതീശന്‍ നിര്‍ബന്ധിച്ചതോടെയാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞത്.