Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓണം വന്നാൽ ബെവ്കോയ്ക്ക് മാത്രമല്ല, ജീവനക്കാർക്കും കോളാണ്, ഇത്തവണ ഓണം ബോണസ് ഒരു ലക്ഷം!

എക്‌സൈസ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

Bevco Holiday, BEVCO Holiday on August 15, മദ്യവില്‍പ്പനശാലകള്‍ക്കു നാളെ അവധി

അഭിറാം മനോഹർ

, ശനി, 23 ഓഗസ്റ്റ് 2025 (10:21 IST)
സംസ്ഥാനത്ത് ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് ഇക്കൊല്ലം റെക്കോര്‍ഡ് ബോണസ്. 1,02,500 രൂപയാണ് സ്ഥിരം ജീവനക്കാര്‍ക്ക് ബെവ്‌കോ ബോണസ് ഇനത്തില്‍ നല്‍കുക. എക്‌സൈസ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കടകളിലെയും ഹെഡ് ക്വാര്‍ട്ടേഴ്‌സിലെയും ക്ലീനിങ് സ്റ്റാഫിനും എമ്പ്‌ലോയ്‌മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ് ഇനത്തില്‍ ലഭിക്കും.
 
കഴിഞ്ഞ വര്‍ഷം ഇത് 5000 രൂപയായിരുന്നു. ഹെഡ് ഓഫീസിലെയും വെയര്‍ ഹൗസുകളിലെയും സുരക്ഷാജീവനക്കാര്‍ക്ക് 12,500 രൂപ ബോണസായി ലഭിക്കും. കഴിഞ്ഞ വര്‍ഷം ബെവ്‌കോ സ്ഥിരജീവനക്കാര്‍ക്ക് 95,000 രൂപയായിരുന്നു ഓണം ബോണസ്. അതിന് മുന്‍പത്തെ വര്‍ഷം 90,000 രൂപയായിരുന്നു സ്ഥിരം ജീവനക്കാര്‍ക്ക് ബോണസായി ലഭിച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോലി ഇല്ലാത്തതിന്റെ പേരില്‍ ഭര്‍ത്താവിനെ അവഹേളിക്കുന്നത് മാനസിക പീഡനം, യുവാവിന് വിവാഹമോചനം അനുവദിച്ച് കോടതി