Publish Date: Thu, 08 Oct 2020 (17:33 IST)
Updated Date: Thu, 08 Oct 2020 (17:34 IST)
സംസ്ഥാനത്ത് തിങ്കളാഴ്‌ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത. ഇതിനെ തുടർന്ന് ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂർ എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.
വെള്ളിയാഴ്‌ച്ച ഇടുക്കി മലപ്പുറം ജില്ലകളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 വരെയുള്ള സമയങ്ങളിൽ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയിലുളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും കലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു.