Webdunia - Bharat's app for daily news and videos

Install App

എല്ലാം തുറന്നുപറഞ്ഞ് അലിഭായ്; രാജേഷിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു

കൊലയ്‌ക്ക് കാരണം രാജേഷിന്റെ അവിഹിത ബന്ധം

Webdunia
ബുധന്‍, 11 ഏപ്രില്‍ 2018 (09:44 IST)
റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തു. കൊലപാതക കേസിലെ മുഖ്യപ്രതി അലിഭായ് എന്ന് വിളിക്കുന്ന സാലിഹ് ബിൻ ജലാൽ കുറ്റം സമ്മതിച്ചതോടെയാണ് പൊലീസിന് കാര്യങ്ങള്‍ എളുപ്പമായത്. 
 
കേസിലെ പ്രധാന പ്രതി അലിഭായിയുടെ സാന്നിധ്യത്തില്‍ നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. ഒരു വാളും വളഞ്ഞുകൂര്‍ത്ത മറ്റൊരു ആയുധവുമാണ് കണ്ടെത്തിയത്. കരുനാഗപ്പള്ളിക്ക് സമീപം കന്നേറ്റിപ്പാലത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. കുറ്റക്രത്യത്തിന് ശേഷം ആയുധങ്ങള്‍ ഇവിടെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് അലിഭായ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
 
അതേസമയം, വിദേശത്തുള്ള തന്റെ സുഹൃത്ത് അബ്ദുള്‍ സത്താറിനു വേണ്ടിയാണ് കൊലപാതകം നടത്തിയത്. കുടുംബജീവിതം തകര്‍ത്തതാണ് വൈരാഗ്യത്തിന് കാരണമെന്നും അലിഭായ് പൊലീസിന് മൊഴി നല്‍കി.
 
രാജേഷും സത്താറിന്റെ മുൻ ഭാര്യയും തമ്മിലുള്ള ബന്ധമാണു കൊലയിലേക്കു നയിച്ചത്. ഈ ബന്ധം മുതലെടുത്ത് നൃത്താധ്യാപികയില്‍ നിന്നും രാജേഷ് പലപ്പോഴും പണം വാങ്ങിയിരുന്നു. പണം തിരിച്ചു നല്‍കുന്നതുമായി ബന്ധപ്പെട്ടും തര്‍ക്കം നിലനിന്നിരുന്നുവെന്നും അലിഭായ് വ്യക്തമാക്കി.
 
തന്‍റെ സുഹൃത്തായ അപ്പുണ്ണിയുടെ സഹായത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തത്. തന്‍റെ നേതൃത്വത്തിലാണ് രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊല നടത്തിയ ശേഷം കൊല്ലം, കരുനാഗപ്പള്ളി ഭാഗങ്ങളില്‍ ആയുധം ഉപേക്ഷിച്ചുവെന്നും അലിഭായ് പൊലീസിനോട് പറഞ്ഞു.
 
കൃത്യം നടത്തുന്നതിനായി ഖത്തറിൽ നിന്ന് നാട്ടിലെത്താൻ വിമാന ടിക്കറ്റിന് പണം നൽകിയത് സത്താറാണ്. തനിക്ക് വിദേശത്ത് ജോലി നൽകിയതും അദ്ദേഹമാണ്. ഈ കൂറുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും അലിഭായ് പൊലീസിനോട് സമ്മതിച്ചു.
 
രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു രാവിലെ കസ്റ്റഡിയിലെടുത്ത അലിഭായിയുടെ അറസ്റ്റു രേഖപ്പെടുത്തി. പൊലീസ് ഇയാളുടെ വിസ റദ്ദാക്കുന്നതിനു ശ്രമച്ചതിനെ തുടര്‍ന്ന് അലിഭായ് തിരിച്ച് നാട്ടിലെത്തിയത്. കൊലപാകതത്തിന് ശേഷം അലിഭായ് കാഠ്മണ്ഡു വഴി ഖത്തറിലേക്ക് രക്ഷപ്പെടുകയായിരുന്നു.
 
ഖത്തറിൽ അലിഭായി നടത്തുന്ന ജിംനേഷ്യത്തിന്‍റെ ഉടമയാണ് സത്താര്‍. മൂന്ന് മാസം മുമ്പാണ് ഇയാള്‍ യുവതിയില്‍ നിന്നും വിവാഹ മോചനം നേടിയത്. ഇതിനു ശേഷം യുവതി രാജേഷുമായി അടുത്ത ബന്ധം പുലര്‍ത്തി വരുകയായിരുന്നു.
 
മടവൂർ ജംക്‌ഷനിൽ സ്വന്തം ഉടമസ്ഥതയിലുള്ള മെട്രാസ് റിക്കോർഡിങ് സ്റ്റുഡിയോയിൽ മാർച്ച് 27ന് പുലർച്ചെയാണു രാജേഷ് കൊല്ലപ്പെട്ടത്. കയ്യിലും കാലിലുമായി പതിനഞ്ചു വെട്ടുകളാണ് ഉണ്ടായിരുന്നത്. രക്തം വാർന്നാണു മരണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

2024ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി; ഒന്നാമന്‍ മസ്‌ക് തന്നെ

ന്യൂനമര്‍ദ്ദ പാത്തി; ഏപ്രില്‍ ആറ് വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

നേമം പോലെ ആ അക്കൗണ്ട് ഞങ്ങള്‍ പൂട്ടിക്കും: ജോണ്‍ ബ്രിട്ടാസ്

മ്യാന്‍മറിലെ ഭൂചലനം: മരണ സംഖ്യ 2056 ആയി, രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തില്‍

അവധിക്കാല ക്ലാസുകള്‍ക്ക് വിലക്ക് കര്‍ശനമായി നടപ്പിലാക്കണമെന്ന് ബാലാവകാശ കമ്മീഷന്‍

അടുത്ത ലേഖനം
Show comments