Publish Date: Mon, 17 Sep 2018 (19:44 IST)
Updated Date: Mon, 17 Sep 2018 (19:45 IST)
ഇടത് മുന്നണി അധികാരത്തിൽ വന്നതു മുതൽ ഹാരിസണ് വേണ്ടി കള്ളക്കളി നടത്തുകയാണെന്ന്. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. ഹാരിസൺ കേസിലെ പരാജയം സർക്കാർ ചോദിച്ചുവാങ്ങിയതാണെന്നും അദ്ദേഹം പറഞ്ഞു
ഹാരിസൺ മലായാളം കമ്പനി കൈവഷം വച്ചിരിക്കുന്ന ഭൂമി തിരിച്ചു പിടിക്കാനുള്ള സർക്കാർ ഉത്തരവ് സുപ്രീംകോടതി തള്ളിയ സാഹചര്യത്തിലാണ് ആരോപണവുമായി പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരിക്കുന്നത്. ഉത്തരവ് നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.
38,000 ഏക്കർ ഭൂമിയാണ് ഹാരിസൺ മലയാളം കമ്പനി പാട്ടക്കരാറിന്റെ പേരിൽ കൈവശം വെച്ചിരിക്കുന്നത്. പാട്ടക്കരാർ റദ്ദാക്കി സ്പെഷ്യൽ ഓഫീസറെ നിയോഗിച്ച് സർക്കാർ ഭൂമി തിരിച്ചുപിടിച്ചിരുന്നു. ഈ നടപടിയാണ് ജസ്റ്റിസ് റോഹിത് നരിമാൻ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.