സര്‍ക്കാര്‍ ജനമധ്യത്തില്‍ അപഹാസ്യപ്പെടുകയാണെന്ന് ചെന്നിത്തല
ജയരാജനു ലഭിക്കാത്ത നീതി ചാണ്ടിക്ക് നൽകുന്നതെന്തിനെന്ന് ചെന്നിത്തല
മന്ത്രി തോമസ് ചാണ്ടിയുടെ കായൽ കയ്യേറ്റ വിവാദത്തിൽ സർക്കാർ ജനമധ്യത്തിൽ അപഹാസ്യരാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയുടെ രാജിയല്ലാതെ മറ്റൊരു മാർഗവും സർക്കാരിനു മുന്നിൽ ഇല്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇ പി ജയരാജന് ലഭിക്കാത്ത നീതി ചാണ്ടിക്ക് നല്‍കുന്നതെന്തിനെന്നും ചെന്നിത്തല ചെന്നിത്തല തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കായല്‍ കയ്യേറ്റ വിഷയത്തില്‍ സിപിഐഎം നേതൃത്വം മന്ത്രിയെ കൈവിട്ട മട്ടാണ്. രാജി തീരുമാനം മന്ത്രി സ്വയമെടുക്കണമെന്നാണ് മുന്നണി നേതൃത്വത്തിന്റെ തീരുമാനം. ഇക്കാര്യം പാര്‍ട്ടി നേതൃത്വം മന്ത്രിയെ അറിയിച്ചു. അതിനിടെ ഇന്ന് ചേരുന്ന സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് നിര്‍ണ്ണായകമാകും.