ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്
മൂവാറ്റുപുഴയ്ക്ക് സമീപം തൃക്കളത്തൂരില്‍ വച്ചാണ് അപകടം ഉണ്ടായത്.
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക്. മൂവാറ്റുപുഴയ്ക്ക് സമീപം തൃക്കളത്തൂരില്‍ വച്ചാണ് അപകടം ഉണ്ടായത്. അര്‍ദ്ധരാത്രിയോടെയാണ് അപകടം സംഭവിച്ചത്. ലോറി ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ എറണാകുളം രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ആന്ധ്രയില്‍ നിന്ന് വന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ തീര്‍ത്ഥാടകരുടെ നില ഗുരുതരമല്ല.
കഴിഞ്ഞദിവസം ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു. കോഴിക്കോട് കൊയിലാണ്ടി എടക്കുളം വസന്തപുരം സ്വദേശിനി സതി ആണ് മരിച്ചത്. 60 വയസ്സായിരുന്നു. മല കയറുന്നതിനിടെ അപ്പാച്ചിമേട്ടില്‍ വച്ച് കുഴഞ്ഞു വീഴുകയായിരുന്നു. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കൊപ്പമാണ് ഇവര്‍ ദര്‍ശനത്തിന് എത്തിയത്.
അതേസമയം ശബരിമലയില്‍ അപകടകരമായ രീതിയില്‍ ഭക്തജന തിരക്കെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ അറിയിച്ചു. ഭക്തര്‍ പലരും ക്യൂ നില്‍ക്കാതെ ദര്‍ശനത്തിനായി ചാടി വരികയാണെന്നും ഇത്രയും വലിയ ആള്‍ക്കൂട്ടം ഉണ്ടാകാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.