Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുത്തേറ്റ് ആശുപത്രി ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സെയിഫ് അലിഖാന്‍ ഇന്ന് ആശുപത്രി വിടും

Saif Ali Khan

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 21 ജനുവരി 2025 (14:04 IST)
കുത്തേറ്റ് ആശുപത്രി ചികിത്സയില്‍ കഴിയുന്ന ബോളിവുഡ് നടന്‍ സെയിഫ് അലിഖാന്‍ ഇന്ന് ആശുപത്രി വിടും. മുംബൈയിലെ ലീലാവതി ആശുപത്രിയിലാണ് സെയ്ഫ് അലിഖാന്‍ ചികിത്സയില്‍ കഴിയുന്നത്. ജനുവരി 16ന് രാത്രിയാണ് താരത്തിന് കുത്തേറ്റത്. ആറോളം കുത്തുകളാണ് ശരീരത്തില്‍ ഏറ്റത്. അലിഖാനെ ആശുപത്രിയിലെത്തി ബോളിവുഡ് താരങ്ങളായ ഷാരൂഖാന്‍, രണ്‍വീര്‍, ആലിയഭട്ട് തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. 
 
അതേസമയം ആക്രമണം നടത്തിയ ബംഗ്ലാദേശ് സ്വദേശി ഷെരീഫ് ഇസ്ലാമിനെ തെളിവെടുപ്പിനായി നടന്റെ വീട്ടിലെത്തിച്ചു. കഴിഞ്ഞദിവസം രാത്രിയാണ് തെളിവെടുപ്പ് നടത്തിയത്. വിജയ് ദാസ് എന്ന പേരുമാറ്റി അനധികൃതമായി ഇന്ത്യയില്‍ തങ്ങുകയായിരുന്നു പ്രതി. 5 മാസത്തിലേറെയായി ഇയാള്‍ മുംബൈയില്‍ സ്ഥിരതാമസമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കെപിസിസി പ്രസിഡന്റ് പദവിയില്‍ കടിച്ചു തൂങ്ങില്ല, വിട്ടുകൊടുക്കില്ലെന്ന വാശിയുമില്ല: കെ സുധാകരന്‍