Select Your Language

Notifications

webdunia
webdunia
webdunia
webdunia

സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കിയേക്കും, 15 ദിവസത്തെ ശമ്പളം നൽകാൻ ആലോചനയെന്ന് റിപ്പോർട്ടുകൾ

സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിച്ചുരുക്കിയേക്കും, 15 ദിവസത്തെ ശമ്പളം നൽകാൻ ആലോചനയെന്ന് റിപ്പോർട്ടുകൾ
, വെള്ളി, 17 ഏപ്രില്‍ 2020 (08:53 IST)
സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ സർക്കാർ ആലോചിയ്ക്കുന്നതായി റിപ്പോർട്ടുകൾ. സാലറി ചലഞ്ചിൽ തീരുമാനമായില്ലെങ്കിൽ ശമ്പളം വെട്ടിക്കുറച്ച് പണം കണ്ടെത്താനുള്ള നീക്കങ്ങൾ ആരംഭിക്കും എന്നാണ് സൂചനകൾ ഏപ്രിൽ മാസം ആദ്യ 15ദിവസത്തെ ശമ്പളം മാത്രം നൽകാനാണ് ആലോചിക്കുന്നത്.
 
സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ മറ്റു സംസ്ഥാനങ്ങളുടെ നീക്കങ്ങൾകൂടി അറിഞ്ഞ ശേഷമായിരിക്കും സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. മെയ്മാസത്തെ ശമ്പളത്തിൽകൂടി സമാനമായ നിയന്ത്രണം കൊണ്ടുവരുന്നതോടെ സാലറി ചലഞ്ചിലൂടെ ഉദ്ദേശിച്ച അത്രയും പണം സമാഹരിയ്ക്കാൻ കഴിയും എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. എന്നാൽ സാലറി ചലഞ്ചിൽ അന്തിമ തീരുമാനമായാൽ നീക്കത്തിൽ നിന്നും സർക്കാർ പിൻമാറിയേക്കും.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത് 448 പേർ, രോഗബാധിതർ 13000 കടന്നു